ബര്‍ലിന്‍: ഇന്ത്യയും ജര്‍മ്മനിയും ആറ് പുതിയ കറാറുകളില്‍ ഒപ്പുവച്ചു. വിദ്യാഭ്യാസം, കൃഷി, ശാസ്ത്രസാങ്കേതികവിദ്യ, ഹരിത ഊര്‍ജ്ജോത്പാദനം തുടങ്ങിയ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനുളള ആറ് പുതിയ കരാറുകളിലാണ് ഇന്ത്യയും ജര്മ്മിനിയും ഒപ്പുവച്ചത്.
ജര്‍മ്മിനിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗും അഞ്ച് കേന്ദ്രമന്ത്രിമാരും എഴ് ജര്‍മ്മന്‍ മന്ത്രിമാരും പങ്കെടുത്ത ചര്‍ച്ചയിലാണ് പുതിയ കരാറുകളില്‍ രാജ്യങ്ങള്‍ ഒപ്പുവെച്ചത്.
ബര്‍ലിനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശ സെക്രട്ടറി രഞ്ജന്‍ മത്തായി ആണ് പുതിയ കരാറുകളില്‍ രാജ്യങ്ങള്‍ ഒപ്പുവെച്ചതായി അറിയിച്ചത്.
ജര്മ്മിനിയുമായുള്ള ബന്ധം അടുത്തകാലത്തായി ഏറെ മെച്ചെപ്പെട്ടതായി ആഞ്ചലാ മര്‍ക്കലുമായി ചേര്‍ന്ന് നടത്തിയ സംയുക്തവാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
പ്രതിരോധരംഗത്ത് സാങ്കേതിക കൈമാറ്റം, സംയുക്ത ഉല്പാദനവികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയിലേയ്ക്കും സഹകരണം വ്യാപിപ്പിക്കും. തന്ത്രപരവും സാമ്പത്തികപരവുമായ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞതായി ആഞ്ചലാ മര്‍ക്കല്‍ പറഞ്ഞു.
മന്മോഹന് സിംഗിന്റെയും ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചലാ മര്‍ക്കലിന്റെയും നോതൃത്വത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള സര്‍ക്കാര്‍ തല ചര്‍ച്ചകളും നടന്നു.
ഇരുരാജ്യങ്ങളിലെയും അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി കൊണ്ടുള്ള ഉന്നതവിദ്യാഭ്യാസ പദ്ധതികള്‍ തയ്യാറാക്കുന്നതിനുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: