ലണ്ടന്‍:: ഉത്തരകൊറിയയുടെ ആണവനീക്കങ്ങള്ക്ക് ജി എട്ട് രാജ്യങ്ങളുടെ വിമര്‍ശനം. ഉത്തരകൊറിയന്‍ യുദ്ധഭീഷണിയും സിറിയന്‍ ആഭ്യന്തരയുദ്ധവും മുഖ്യവിഷയമാക്കി തുടങ്ങി ജിഎട്ട് രാഷ്ട്രങ്ങളുടെ ഉച്ചകോടിയിലാണ് വിമര്‍ശനം. ലണ്ടനില്‍ ഉത്തരകൊറിയയുടെ യുദ്ധഭീഷണിക്കെതിരെ ഉച്ചകോടിയില്‍ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നു. കൊറിയന്വിഷയത്തില് പ്രസ്താവനയിറക്കാന്‍ ജപ്പാന് ഉച്ചകോടിയില്‍ സമ്മര്‍ദം ചെലുത്തിയതായാണ് സൂചന. അമേരിക്ക, ജപ്പാന്, ബ്രിട്ടന്, ഫ്രാന്‍സ്, ജര്‍മനി, കാനഡ, റഷ്യ എന്നീ രാഷ്ട്രങ്ങളുടെ വിദേശകാര്യമന്ത്രിമാരാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
ഉത്തരകൊറിയ അപകടകരമായ അവസ്ഥയിലേയ്ക്കാണ് നീങ്ങിക്കാണ്ടിരിക്കുന്നതെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ചക്ക്ഹേഗല് യോഗത്തില്‍ പറഞ്ഞു. യുദ്ധത്തിനു തയ്യാറെടുക്കുന്ന ഉത്തരകൊറിയയുടെ വാക്കുകളും പ്രവര്‍ത്തികളും ഈ അവസ്ഥ വെളിവാക്കുന്നതാണ്. അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും എതിരെയുള്ള ഉത്തരകൊറിയയുടെ ഏത് നീക്കത്തെയും പ്രതിരോധിക്കാന്‍ അമേരിക്കക്ക് കഴിയുമെന്നും എന്നാല്‍ അവ മുന്‍കൂട്ടി മനസിലാക്കാന്‍ കഴിയില്ലെന്നും ചക്ക്ഹേഗല് പറഞ്ഞു. സൈബര്‍ സുരക്ഷിതത്വവും ഇറാനുമായുള്ള ആണവതര്ക്കവും ഉച്ചകോടിയില്‍ ചര്‍ച്ചയായി.
ഇതിനിടെ ഉത്തരകൊറിയയുടെ പ്രശ്നത്തില്‍ അമേരിക്കയുമായി യാതൊരു വിയോജിപ്പുമില്ലെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്റോവ് പറഞ്ഞു. യു.എസ്. വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുമായി ഉച്ചകോടിക്കിടെ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം സിറിയന്‍ പ്രശ്നം മാറ്റമില്ലാതെ തുടരുന്നതില്‍ യോഗം ആശങ്ക പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: