കൊച്ചി: മലബാര്‍ സിമന്റ്സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെയും മക്കളുടെയും കൊലപാതകം അന്വേഷിക്കുന്നതില്‍ സിബിഐ രാഷ്ട്രീയസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ശശീന്ദ്രന്റെയും കുട്ടികളുടെയും മരണം കൊലപാതകമാണെന്ന് സംശയിക്കാന്‍ നിരവധി തെളിവുകളുണ്ടെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേസില്‍ പ്രതിയായി റിമാന്‍ഡില്‍ കഴിയുന്ന വി. എം രാധാകൃഷ്ണന്റെ ജ്യാമ്യാപേക്ഷ തള്ളിക്കൊണ്ട് കേസില്‍ ശാസ്ത്രീയ അന്വേഷണം നടത്താന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
ശശീന്ദ്രന്റെ മരണം ആത്മഹത്യയാക്കി തീര്‍ക്കാന്‍ സിബിഐ ശ്രമിച്ചതായി ശശീന്ദ്രന്റെ സഹോദരന് ഡോക്ടര്‍ സുനില്‍ ആരോപിച്ചു. കൊലപാതകത്തിന് കോടതി ചൂണ്ടിക്കാണിച്ച തെളിവുകള്‍ നേരത്തെ തങ്ങള്‍ ധരിപ്പിച്ചിരുന്നുവെങ്കിലും അത് ഗൗനിക്കാന്‍ സിബിഐ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: