ലാഹോര്‍: ധീര ദേശാഭിമാനിയും സ്വാതന്ത്ര്യസമര പോരാളിയുമായ ഭഗത് സിംഗിന്റെ നിരപരാധിത്വം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. 80 വര്‍ഷങ്ങള്‍ക്കു മുന്‍പ് ബ്രിട്ടീഷുകാര്‍ നടപ്പിലാക്കിയ വധശിക്ഷാവിധി പുനപരിശോധിച്ച് ഭഗത് സിംഗിന്റെ നിരപരാധിത്വം തെളിക്കണമെന്നാശ്യപ്പെട്ട് സേവ് ദ ജൂഡീഷ്യറി കമ്മറ്റി അംഗമായ റഷിദ് ഖുറേഷിയാണ് ലാഹോര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
ലാഹോറിലെ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ ബോംബ് എറിഞ്ഞതുമായി ബന്ധപ്പെട്ട ലാഹോര്‍ ഗൂഢാലോചന കേസില്‍ അദ്ദേഹത്തെ വിചാരണ ചെയ്യുകയും 1931 മാര്‍ച്ചില്‍ ബ്രിട്ടീഷ് ഗവണ്മെന്റ് വധശിക്ഷയ്ക്ക് വിധേയമാകുകയുമായിരുന്നു
കേസ് വ്യാജമാണെന്ന് ഹര്‍ജിയില്‍ ഖുറേഷി ആരോപിക്കുന്നു. കേസ് പുനപരിശോധിച്ച് അദ്ദേഹത്തിന്റെ നിരപരാധിത്വം പ്രഖ്യാപിക്കുകയും ചെയ്യണമെന്നാണ് ഖുറേഷിയുടെ ആവശ്യം. 80 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഭഗത്് സിംഗിനെയും സംഘത്തെയും തൂക്കിലേറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: