ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ലൈംഗിക ചൂഷണത്തിനിരയായ സ്കൂള്‍ വിദ്യാര്‍ത്ഥി ക്ലാസ് റൂമില്‍ വെടിവച്ച ആത്മഹത്യ ചെയ്തു.പരീക്ഷയുടെ തലേദിവസമാണ് നദാഷ ഹബീബീ (16) ക്ലാസ് മുറിയില്‍ വെടിവച്ച് ആത്മഹത്യ ചെയ്തത്. ഇസ്ലാമബാദില്‍ നിന്ന് 60 കിലോ മീറ്റര്‍ ദൂരെയുള്ള ഹരിപൂരിലെ സര്‍ക്കാര്‍ ഗേള്‍സ് മോഡല്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് നദാഷ. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിരവധി പരിക്കേറ്റ പാടുകളുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.പെണ്‍കുട്ടിയുടെ ഇടത് കൈയില്‍ പീഡിപ്പിച്ചയാളുടെ ഫോണ്‍നമ്പര്‍ എഴുതിയിട്ടുള്ളതായി പോലീസ് പറഞ്ഞു. പീഡിപ്പിച്ച ആളിന്റെ പേരും കുട്ടിയുടെ വലത് കൈയില്‍ എഴുതിയിട്ടുണ്ട്.
ആസാദ് എന്ന പേരാണ് കുട്ടിയുടെ കൈത്തണ്ടയിലുള്ളത്. പോലീസ് ആ ഫോണ്‍ നമ്പറില്‍ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫാക്കിയ നിലയിലാണ്. നദാഷയുടെ കൈയില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ആസിഡ് മറ്റുമുണ്ടായിരുന്നു.ആസിഡ് കുടിച്ച് ആത്മഹത്യ ചെയാന്‍ ഹബീബി ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു.എന്നാല്‍ മറ്റ് കുട്ടികള്‍ ചേര്‍ന്ന് ആസിഡിന്റെ ബോട്ടില്‍ പിടിച്ച് വാങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: