ലണ്ടന്‍: റോബര്‍ട്ട് എഡ്വേര്‍ഡ്സ് അന്തരിച്ചു. ടെസ്റ്റ് ട്യൂബ് ശിശു ചികിത്സയുടെ പിതാവായ ഇദ്ദേഹത്തിന് 87 ലയസ്സായിരുന്നു. ലക്ഷക്കണക്കിന് ദമ്പതിമാരെ മക്കളില്ലാത്ത ദുഃഖത്തില്‍ നിന്ന് മോചിപ്പിച്ച സര് റോബര്‍ട്ട് എഡ്വേഡ്സിന്റെ കൃത്രിമ ബീജസങ്കലനത്തെക്കുറിച്ചുള്ള (ഐവിഎഫ്) പഠനങ്ങളാണ് 1978ല്‍ ആദ്യ ടെസ്റ്റ് ട്യൂബ് ശിശു ലൂയി ബ്രൗണിനേയും തുടര്‍ന്ന് 40 ലക്ഷത്തിലേറെ കുഞ്ഞുങ്ങളുടെയും ജനനം സാധ്യമാക്കിയത്.
ഡോ. പാട്രിക് സ്റ്റെപ്റ്റോയും ഇതില്‍ പങ്കാളിയായി. വളരെക്കാലമായി രോഗബാധിതനായിരുന്ന ഇദ്ദേഹം ഏപ്രില്‍ 10ന് ഉറക്കത്തില്‍ മരിക്കുകയായിരുന്നെന്ന് കേംബ്രിജ് സര്‍വകലാശാല പത്രക്കുറിപ്പില്‍ അറിയിച്ചു.
ഐ.വി.എഫ്. സാങ്കേതിക വിദ്യയുടെ കണ്ടുപിടിത്തത്തിന് 2010ല്‍ എഡ്വേഡ്സിന് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കുകയും ബ്രിട്ടന് ഇദ്ദേഹത്തെ സര് പദവി നല്കി ആദരിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: