ദുബായ്: സ്മാര്‍ട് സിറ്റി മാസ്റ്റര്‍ പ്ലാനിന് അംഗീകാരം. കൊച്ചി സ്മാര്‍ട്സിറ്റി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിലാണ് മാസ്റ്റര്‍ പ്ലാനിന് അംഗീകാരം നല്‍കിയത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെകൂടാതെ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, സ്മാര്‍ട് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ബാജു ജോര്‍ജ് എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
50 ഏക്കര്‍ വിസ്തീര്‍ണമുള്ള സ്ഥലത്ത് 15 ലക്ഷം ചതുരശ്രയടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്. സ്മാര്‍ട്സിറ്റി പദ്ധതിയിലെ ആദ്യ ഐടി മന്ദിരത്തിന്റെ രൂപരേഖയ്ക്കാണ് അംഗീകാരം. ജൂലൈ ഒന്നിന് ആദ്യ കെട്ടിട നിര്‍മ്മാണം ആരംഭിച്ച് 18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്ന തരത്തിലാണ് മാസ്റ്റര്‍ പ്ലാന്‍.
ഏപ്രില്‍ ആദ്യവാരം കൊച്ചി സ്മാര്‍ട്സിറ്റി പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന് ബംഗളുരുവില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ കാനന്‍ ഡിസൈനേഴ്സ് പദ്ധതിയുടെ മാസ്റ്റര്‍പ്ലാനിന്റെ ബ്ലൂ പ്രിന്റ് അവതരിപ്പിച്ചിരുന്നു. ബ്ലൂ പ്രിന്റില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് സ്മാര്‍ട്സിറ്റി അധികൃതര്‍ അന്ന് നിര്‍ദ്ദേശം നല്കി. മാറ്റം വരുത്തിയ കരട് മാസ്റ്റര്‍പ്ലാനാണ് സ്മാര്‍ട്സിറ്റി ഡയറക്ടര്‍ബോര്‍ഡ് യോഗം പരിഗണിച്ചത്.
പദ്ധതിയുടെ ആദ്യ കെട്ടിടത്തിനുള്ള പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിന് ഏപ്രില്‍ പതിനഞ്ചിനകം അപേക്ഷ സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു. ആസ്ഥാന മന്ദിരമാണ് ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കുക. നാലുലക്ഷം ചതുരശ്രയടിയുള്ള കെട്ടിടവും ഒന്നരലക്ഷം ചതുരശ്രയടിയില്‍ പാര്‍ക്കിംഗ് അനുബന്ധ സൗകര്യങ്ങളുമുണ്്ടാകും. ഇതോടൊപ്പം അമ്പതേക്കറില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും തീരുമാനമായി.
ഇതുവരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും സിഇഒ നിയമനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും യോഗത്തില്‍ വിലയിരുത്തി. യോഗത്തിന് മുന്‍പ് മുഖ്യമന്ത്രി, മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, വ്യവസായി എം.എ.യൂസഫലി എന്നിവര്‍ യുഎഇ കാബിനറ്റ് മന്ത്രിയും ദുബായ് ഹോള്‍ഡിംഗ്സ് ചെയര്‍മാനുമായ മുഹമ്മദ് അല്‍ ഗര്‍ഗാവിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: