ടെഹ്റാന്: ഇറാനിലെ ആണവനിലയത്തിന് സമീപം ഉണ്ടായ ഭൂകമ്പത്തില്‍ 37 പേര് മരണം. തെക്ക് പടിഞ്ഞാറന്‍ ഇറാനിലെ ബുഷേഹ്റിലുള്ള ആണവ നിലയത്തിന് സമീപമാണ് ഭൂകമ്പം ഉണ്ടായത്. ബുഷേഹ്റില് നിന്നും 89 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വ്വെ പറയുന്നു.
റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ സംഭവിച്ചതായി റിപ്പോര്‍ട്ടുകളില്ല. ദുബൈയിലും അബുദാബിയിലും ഭൂകമ്പം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകല്‍ രേഖപ്പെടുത്തുന്നു.
ഇറാന്റെ ആണവ പരീക്ഷണങ്ങള്‍ക്കെതിരെ അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ നേരത്തെ തന്നെ രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: