തിരുവനന്തപുരം: ഇ. കെ ഭരത്ഭൂഷനായിരിക്കും അടുത്ത ചീഫ് സെക്രട്ടറി. നിലവില്‍ കേന്ദ്ര ഉരുക്കു മന്ത്രാലയത്തില്‍ സ്പെഷല്‍ സെക്രട്ടറിയും ധനകാര്യ ഉപദേഷ്ടാവുമാണ്. മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. നിലവിലെ ചീഫ് സെക്രട്ടറി കെ. ജോസ് സിറിയക് ഈ മാസം 30 നു വിരമിക്കും.ഭരത് ഭൂഷണ് 1979 ബാച്ചില്‍പ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥനാണ്. ചീഫ് സെക്രട്ടറി സ്ഥാനത്ത് ഭരത് ഭൂഷണു 2015 ജനുവരി 31 വരെ തുടരാന്‍ സാധിക്കും.
വ്യോമയാന ഡയറക്ടര്‍ ജനറല്‍ എന്ന നിലയില്‍ ഭരത്ഭൂഷണ് മന്ത്രാലയത്തെയും വകുപ്പിനെയും ശുദ്ധീകരിക്കാന്‍ നടപടികള്‍ കൈക്കൊണ്ടിരുന്നു. വ്യാജ ലൈസന്‍സുകളുള്ള പെയിലറ്റുമാരെ പിടികൂടി പുറത്താക്കിയതാണ് അതില്‍ ഒന്ന്. കോഴിക്കോട് വടകര എടോടിയില് മുന്‍ ജില്ലാ ജഡ്ജി കുഞ്ഞിരാമന് വൈദ്യരുടെ മകനാണ്. കേരളത്തില്‍ ഒട്ടേറെ വകുപ്പുകളുടെ സെക്രട്ടറി സ്ഥാനം വഹിച്ച അദ്ദേഹം കേന്ദ്രത്തില്‍ വനംവകുപ്പ് ജോയിന്റ് സെക്രട്ടറി, വിനോദസഞ്ചാര വകുപ്പില്‍ സാമ്പത്തിക ഉപദേഷ്ടാവ്, സോഫ്റ്റ്വെയര് ടെക്നോളജി പാര്‍ക്ക് ഡയറക്ടര്‍ ജനറല്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: