വാഷിങ്ങ്ടണ്‍: അഫ്ഗാനിസ്ഥാനിലെ വിദേശസേനയുടെ പൂര്‍ണമായ പിന്മാറ്റത്തെയും തെരഞ്ഞെടുപ്പ് പ്രക്രിയയെയും സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും അഫ്ഗാന് പ്രസിഡന്റ് ഹമീദ് കര്‍സായിയും ടെലിഫോണ്‍ ചര്‍ച്ച നടത്തി.
അഫ്ഗാന്റെ സുരക്ഷാ ചുമതല ആഭ്യന്തര സൈന്യത്തിന് കൈമാറുന്നതും 2014 തെരഞ്ഞെടുപ്പുമടക്കം വിവിധ വിഷയങ്ങളില്‍ ഇരുനേതാക്കളും ആശയ വിനിമയം നടത്തിയെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. അഫ്ഗാനിലെ താലിബാനടക്കമുള്ള ഭീകരരെ ആയുധം ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ച് ജനാധിപത്യപ്രക്രിയയില്‍ പങ്കാളിയാക്കുന്ന കാര്യവും ചര്‍ച്ചയുടെ ഭാഗമായി.
അഫ്ഗാനിലെ സുരക്ഷാ കാര്യങ്ങളില്‍ അവിടത്തെ സൈനികര്‍ പടിപടിയായി നിയന്ത്രണം കൈയാളുന്നതില്‍ ഒബാമയും കര്‍സായിയും സംതൃപ്തി പ്രകടിപ്പിച്ചു.
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് അഫ്ഗാന്റെ നല്ല ഭാവിക്കും അന്താരാഷ്ട്ര പിന്തുണയ്ക്കും നിര്‍ണായകമാണെന്ന് ഒബാമ കര്‍സായിയോട് സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: