സോള്‍: ഉത്തരകൊറിയയില്‍ നിന്നുള്ള ഭീഷണി വര്‍ധിച്ച സാഹചര്യത്തില്‍ ദക്ഷിണ കൊറിയ ജാഗ്രത വര്‍ധിപ്പിച്ചു. അതിര്‍ത്തിയിലെ നിരീക്ഷണം ദക്ഷിണ കൊറിയന്‍-യുഎസ് സംയുക്ത സൈന്യം കര്‍ക്കശമാക്കിയിട്ടുണ്ട്. എതിരാളിയുടെ നിര്‍ണായക വെല്ലുവിളിയെന്നു വിലയിരുത്തിയാണ് നടപടി.
3000 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസെയില്‍, ഇന്ധനം നിറച്ച് തൊടുത്തുവിടാന്‍ ഉത്തര കൊറിയ സജ്ജമാക്കികഴിഞ്ഞെന്നു യുഎസ്-ദക്ഷിണ കൊറിയന്‍ അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
മിസെയില്‍ ആക്രമണം ഏതുസമയവുമുണ്ടായേക്കാമെന്ന് ദക്ഷിണ കൊറിയന്‍ വിദേശകാര്യമന്തി യുങ്ങ് യുങ്ങ് സെ പാര്ലമെന്റില്പറഞ്ഞു.
കഴിഞ്ഞമാസം ബാങ്കുകളടക്കമുള്ള തങ്ങളുടെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കിയ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തര കൊറിയയാണെന്നും ദക്ഷിണ കൊറിയ ആരോപിച്ചു.
അതിനിടെ, ചൈനയിലെ ചില ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഉത്തര കൊറിയയിലേക്കുള്ള യാത്ര താത്കാലികമായി റദ്ദുചെയ്തു. പ്രാദേശിക ഭരണകൂടങ്ങളുടെ മുന്നറയിപ്പിനെ തുടര്‍ന്നാണ് അവരുടെ പിന്മാറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: