ഇസ്ലാമാബാദ്: പാക്കിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പാക് സുപ്രീംകോടതി തള്ളി. രാജ്യദ്രോഹക്കുറ്റം ചുമത്തി മുഷറഫിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. 2007 ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുവഴി മുഷറഫ് ഭരണഘടനാലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. കേസില്‍ വാദം കേള്‍ക്കുന്നത് കോടതി ഈ മാസം 15 ലേക്ക് മാറ്റി. ഹര്‍ജിയില്‍ മറുപടി നല്കാന് ആറാഴ്ച വേണമെന്ന മുഷറഫിന്റെ ആവശ്യം തള്ളിയ കോടതി ഇതിനായി ആറ് ദിവസം മാത്രം അനുവദിക്കുകയായിരുന്നു.
മുഷറഫ് നേരിട്ട് കോടതിയില്‍ ഹാജരാകാതെ തന്റെ അഭിഭാഷകനെ അയക്കുകയായിരുന്നു. കേസ് പരിഗണിക്കുന്ന ജസ്റ്റിസ് ജവാദ് എസ് ഖ്വാജ അധ്യക്ഷനായ ഡിവിഷന് ബെഞ്ച് മുഷാറഫിന് സമന്‍സ് അയയ്ക്കാന്‍ ഉത്തരവിട്ടു. മുഷറഫ് രാജ്യം വിടുന്നത് തടയണമെന്ന് കഴിഞ്ഞ ദിവസം കോടതി നിര്‍ദേശിച്ചിരുന്നു. 1973 ലെ രാജ്യദ്രോഹ നിയമപ്രകാരം അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളും കോടതി പരിഗണിക്കുന്നുണ്ട്. തനിക്കെതിരെയുള്ള കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഭയന്ന് 2008ലെ തെരഞ്ഞെടുപ്പിന് ശേഷം മുഷറഫ് പാക്കിസ്ഥാന് വിട്ട് ലണ്ടനിലും ദുബായിലുമായി കഴിയുകയായിരുന്നു. നാല് വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം കഴിഞ്ഞ മാസമാണ് അദ്ദേഹം പാക്കിസ്ഥാനില്‍ തിരിച്ചെത്തിയത്. പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായാണ് വിവിധ കേസുകളില്‍ മുന്‍കൂര്‍ ജാമ്യമെടുത്ത് മുഷറഫ് തിരികെയെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: