കരുനാഗപ്പള്ളി: ക്ഷേത്രോത്സവത്തിനിടയില്‍ മുസ്ലീം തീവ്രവാദികള്‍ അക്രമം അഴിച്ചുവിടുന്നത് പോലീസിന്റെ നിഷ്ക്രിയാവസ്ഥയും ഭരണകൂടത്തിന്റെ പക്ഷപാതിത്വവും മൂലമാണെന്ന് ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ചിറ്റയം ഗോപകുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു. മാലുമേല്‍, കുമരംചിറ, ചവറ തുടങ്ങിയ സ്ഥലങ്ങളിലും ഇടക്കുളങ്ങരയില്‍ നടന്നതുപോലുള്ള അക്രമം നടക്കുകയുണ്ടായി. തുടക്കത്തില്‍ തന്നെ അക്രമികള്‍ക്കെതിരെ മുഖം നോക്കാതെ നടപടികള്‍ എടുത്തിരുന്നെങ്കില്‍ അക്രമണ പരമ്പര നടക്കുകയില്ലായിരുന്നുവെന്നും ഗോപകുമാര്‍ പറഞ്ഞു.
അക്രമികളെ ശക്തമായി നേരിടുന്നതിനു പകരം ഉത്സവങ്ങളും ഘോഷയാത്രകളും നിര്‍ത്തിവയ്ക്കണമെന്നു പറയുന്ന പോലീസ് ഹിന്ദുക്കളെ അധിക്ഷേപിക്കുക കൂടിയാണ് ചെയ്യുന്നത്. ഭരണത്തില്‍ തുടരുന്നതിനും വോട്ടുബാങ്കില്‍ കണ്ണുവച്ചും ഹിന്ദുസമൂഹത്തിനെതിരെയുള്ള അക്രമം ഭരണകൂടം പ്രോത്സാഹിപ്പിക്കുന്നതു തുടര്‍ന്നാല്‍ നാട്ടിലുള്ള ക്രമസമാധാന അന്തരീക്ഷം തകരുമെന്നും ഹിന്ദുസമൂഹം ശക്തമായി പ്രതികരിക്കുമെന്നും ഗോപകുമാര്‍ പറഞ്ഞു. ഇവിടെ മുഖം നോക്കാതെയുള്ള ശക്തിയായ നടപടിയാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാരും പോലീസും അതിനുള്ള ആര്‍ജ്ജവം കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: