കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പും തെരഞ്ഞെടുപ്പിന് ശേഷവും ദേശീയതലത്തില്‍ രാഷ്ട്രീയ സമവാക്യങ്ങളില്‍ സമഗ്രമായ മാറ്റമുണ്ടാകുമെന്ന് ബിജെപി ദേശീയ സെക്രട്ടറി പി.കെ.കൃഷ്ണദാസ്. കോണ്‍ഗ്രസിന്റെ അഴിമതിയും ജനവിരുദ്ധ നയങ്ങളുമാണ് ഘടകകക്ഷികളെ പിന്മാറാന് പ്രേരിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ചിലര്‍കൂടി പിന്മാറും, തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസിനെ അകത്തുനിന്നും പുറത്തുനിന്നും പിന്തുണച്ചുകൊണ്ടിരിക്കുന്ന ചിലര്‍കൂടി പിന്മാറുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരാജയം ഉറപ്പായി കഴിഞ്ഞു. അതുകൊണ്ടുതന്നെ ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്താനാണ് സാധ്യത.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിഎയും എന്‍ഡിഎയും തമ്മില്‍ നേരിട്ടുള്ള മത്സരമാകും ഉണ്ടാകുക. മൂന്നാംമുന്നണിക്ക് യാതൊരു പ്രസക്തിയും ഉണ്ടാകില്ല. മൂന്നാംമുന്നണിയെ സംബന്ധിച്ച് ഒരു ചര്‍ച്ചപോലും ഇപ്പോള്‍ രാജ്യത്ത് നടക്കുന്നില്ല. മറ്റ് കക്ഷികള്‍ക്ക് ഒന്നുകില്‍ കോണ്‍ഗ്രസിന് ഒപ്പമോ അല്ലെങ്കില്‍ ബിജെപി സഖ്യത്തിന് ഒപ്പമോ നില്‍ക്കേണ്ടി വരുമെന്ന് കൃഷ്ണദാസ് പറഞ്ഞു.
പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കേരളത്തിലെ സിപിഎം നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് വിരുദ്ധ വോട്ടുനേടി വിജയിച്ചതിനുശേഷം കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണക്കുന്ന ഇരട്ടത്താപ്പ് തന്നെയാണോ ഇക്കുറിയുമെന്ന് കൃഷ്ണദാസ് ചോദിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിന് ബിജെപി ഒരുക്കങ്ങള്‍ തുടങ്ങി. അതിന്റെ ഭാഗമായി ജൂണ്‍ 30ന് മുമ്പ് ബൂത്ത് ഇന്‍ചാര്‍ജ്മാരുടെ സംസ്ഥാന കണ്വെന്ഷന് നടക്കും. ആഗസ്റ്റ്, ഒക്ടോബര്‍ മാസങ്ങളില്‍ രാജ്യമെമ്പാടും വന്‍ പ്രചരണം നടത്തുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്, ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ.തോമസ്, നെടുമ്പാശ്ശേരി രവി, എന്‍.പി.ശങ്കരന്‍കുട്ടി എന്നിവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: