ഇടുക്കി : പ്രകൃതി – ജൈവ വൈവിധ്യ സംരക്ഷണം, ആവാസ വ്യവസ്ഥ എന്നീ കാര്യങ്ങളില്‍ സമഗ്ര സമീപനം കൈക്കൊളളുമെന്ന് ദേശീയ പ്ലാനിങ് ബോര്‍ഡ് അംഗവും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിശോധനാ സമിതി ചെയര്‍മാനുമായ ഡോ. കസ്തൂരി രംഗന് പ്രസ്താവിച്ചു. മാധവ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജനപ്രതിനിധികളുടെയും കര്‍ഷക സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും പരാതി കേട്ടതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതി, ജൈവ വ്യവസ്ഥ, വികസനം എന്നിവ സംയോജിപ്പിക്കണം. നിയമപരവും നയപരവുമായ സംവിധാനത്തിന്റെ ഏകോപനം സാധ്യമാക്കും. വ്യക്തികളും സംഘടനകളും വിഷയത്തില്‍ ഏകോപിച്ചുളള സമീപനം സ്വീകരിച്ചത് ചാരിതാര്‍ത്ഥ്യജനകമാണ്.
നീതിപൂര്‍വ്വകമായ സമീപനം വിഷയത്തില്‍ സ്വീകരിക്കും. ഇടുക്കി ജനതയുടെ വികാരം ഉള്‍ക്കൊളളുന്നു. സംസ്ഥാന സര്‍ക്കാര്‍ നല്കിയിട്ടുളള നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കും. കാര്യക്ഷമമായ പ്രതികരണം ജനങ്ങളില്‍ നിന്ന് ഉണ്ടായി. ഇടുക്കിയിലെ ജനങ്ങള്‍ പ്രകൃതി സംരക്ഷണത്തില്‍ എന്നും മുന്‍പന്തിയിലാണ്. 53 പേര് ചര്‍ച്ചയില്‍ പങ്കെടുത്തു. 100 ല്‍ പരം നിവേദനങ്ങള്‍ ലഭിച്ചു. എല്ലാ തലങ്ങളില്‍ നിന്നും ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ കമ്മറ്റി വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആറ് സംസ്ഥാനങ്ങളില്‍ ഇതിനോടകം സിറ്റിങ് നടന്നു കഴിഞ്ഞു. ഇത് അവസാനത്തേതാണ്. ഏപ്രില്‍ 15 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: