കൊച്ചി: മാവോയിസ്റ്റ് സംഘടനകളുമായി ബന്ധപ്പെട്ട് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അറസ്റ്റിലായ അഞ്ച് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മാവേലിക്കര ചെറുമഠം ലോഡ്ജില്‍ 2012 ഡിസംബര്‍ 29ന് യോഗം ചേര്ന്നുകൊണ്ടിരിക്കവെ പോലീസ് പിടിയിലായ അഞ്ചു പേര്‍ക്കാണ് ജാമ്യം ലഭിച്ചത്. മാവേലിക്കര പോലീസ് പിടികൂടിയ രാജേഷ്, ഗോപാല്‍, ദേവരാജന്‍, ഷിയാസ്, ബാഹുലേയന് എന്നിവര്‍ക്കാണ് കര്‍ശന ഉപാധികളോടെ ജസ്റ്റിസ് സതീഷ്ചന്ദ്രന് ജാമ്യം നല്‍കിയത്.
25,000 രൂപയുടെ ബോണ്ട്, രണ്ട് ആള് ജാമ്യം, തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാകണം, ആലപ്പുഴ ജില്ല വിട്ടുപോകരുത്, തെളിവ് നശിപ്പിക്കുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്യാന്‍ പാടില്ല എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം.
പ്രതികളെ പിടികൂടി മൂന്നു മാസമായിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഇവരുടെ മുന്‍ ക്രിമിനല്‍ പശ്ചാത്തലം, മാവോയിസ്റ്റ് ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ എന്നിവ ഹാജരാക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റി. ഇത് പ്രതികള്‍ക്ക് ഗുണം ചെയ്തു. സംസ്ഥാനത്ത് മാവോയിസ്റ്റ് സാന്നിധ്യം വന്നിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ല. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവമാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ കാരണമായി നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: