ന്യൂദല്‍ഹി: ഐടി രംഗത്തെ പ്രമുഖ സ്ഥാപനമായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ഫ്രാന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അള്‍ട്ടി എസ് എ എന്ന സ്ഥാപനത്തെ ഏറ്റെടുക്കുന്നു. ഏകദേശം 533 കോടി രൂപയ്ക്കാണ് ഏറ്റെടുക്കല്‍ എന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ഏറ്റെടുക്കലിലൂടെ ഫ്രാന്‍സില്‍ ശക്തമായ സാന്നിധ്യമാകാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ടിസിഎസ്. യൂറോപ്പിലെ ഏറ്റവും വലിയ മൂന്നാമത്തെ ഐടി കമ്പനിയായും ടിസിഎസ് മാറും.
ബാങ്കിംഗ്, ആഡംബര, നിര്‍മാണ മേഖലകളിലെ കമ്പനികളിലേക്ക് സേവനം എത്തിക്കുന്നതിനും ടിസിഎസിന് ഇതിലൂടെ സാധിക്കും. ഏറ്റെടുക്കല്‍ സംബന്ധിച്ച് ഇരു കമ്പനികളും കരാറില്‍ ഒപ്പുവച്ചു. യൂറോപ്പിലേയും ഫ്രാന്‍സിലേയും ഇടപാടുകാര്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് ഇതിലൂടെ സാധിക്കുമെന്ന് ടിസിഎസ് മാനേജിംഗ് ഡയറക്ടറും സിഇഒയും ആയ എന്‍.ചന്ദ്രശേഖരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: