യുണൈറ്റഡ് നേഷന്‍സ്: ഇറാഖില്‍ മാര്‍ച്ച് മാസത്തില്‍ 450ലധികം പേര് കൊല്ലപ്പെട്ടെന്ന് യു എന്‍ വക്താവ് എഡുവാര്‍ഡോ ഡെല്‍ ബുവെ പറഞ്ഞു.
450 പേര് മരിച്ചതില്‍ 229 സാധാരണക്കാരും ഉള്‍പ്പെടുന്നു. 1100ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് യു ന്‍െ പ്രതിനിധി വ്യക്തമാക്കുന്നത്.
ഡെയിലി ന്യൂസിന് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്. ഇറാഖിലെ യു എന്‍ മിഷനിലൂടെയാണ് ഈ കാര്യം അറിഞ്ഞത്.
യു എന്‍ മിഷനില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് ഇറാഖ്ിലെ സുരക്ഷാ ഭടന്മാരില് 227 പേരാണ് കൊല്ലപ്പെട്ടത്. അതുപോലെ മറ്റു അക്രമങ്ങളിലായി 300ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: