പോങ്ങ്യാങ്ങ്: ഉത്തര- ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള സഹകരണത്തിന്റെ ചിഹ്നമായ കീസോങ്ങ് വ്യാവസായിക മേഖലയുടെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചു.
ഇവിടെയുണ്ടായിരുന്ന തൊഴിലാളികളെയെല്ലാം ഉത്തരകൊറിയ പിന്‍വലിച്ചു. ദക്ഷിണ കൊറിയന്‍ തൊഴിലാളികളെ കീസോങ്ങില് പ്രവേശിക്കുന്നതില്‍ നിന്ന് ഉത്തര കൊറിയന്‍ അധികൃതര്‍ നേരത്തെ തന്നെ വിലക്കിയിരുന്നു. കീസോങ്ങില് പ്രവര്‍ത്തിക്കുന്നതിലേറെയും ദക്ഷിണ കൊറിയന്‍ കമ്പനികളാണ്; തൊഴിലാളികളിലധികവും ഉത്തരകൊറിയക്കാരും. ഉത്തര കൊറിയന്‍ നടപടിയെ ദക്ഷിണ കൊറിയ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ഒരു കാരണവശാലും ഇതു നീതികരിക്കാനാവില്ല. പരിണിതഫലമെന്തായാലും അതിന്റെ പൂര്‍ണ ഉത്തരവാദി പോങ്ങ്യാങ്ങിലെ ഭരണകൂടത്തിനായിരിക്കും, ദക്ഷിണ കൊറിയന്‍ യൂണിഫിക്കേഷന് മന്ത്രാലയം പറഞ്ഞു.
കീസോങ്ങിലെ കമ്പനികളുടെ പ്രവര്‍ത്തനം തടയാന്‍ ഉത്തര കൊറിയ തീരുമാനിച്ചതോടെ കൊറിയന്‍ ഉപദ്വീപിലെ പിരിമുറുക്കമേറി.
ഉത്തരകൊറിയന്‍ ഇടപെടലുകള്‍ ഇതിനു മുന്‍പും കീസോങ്ങിന്റെ പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കിയിട്ടുണ്ട്.
എന്നാല്‍ ഇത്രയും കടുത്ത നിലപാട് അവര്‍ കൈക്കൊള്ളുന്നത് ഇതാദ്യം. ദക്ഷിണ കൊറിയയുടെ സമീപനത്തിന് അനുസരിച്ചിരിക്കും കീസോങ്ങിന്റെ ഭാവിയെന്ന കടുംപിടിത്തത്തിലാണ് ഉത്തര കൊറിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: