കൊച്ചി: സംസ്ഥാനത്തെ അനധികൃത ഓട്ടോ സ്റ്റാന്റുകള്‍ നിരോധിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള വ്യാപാരികളും വ്യക്തികളും സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികള്‍ ഒരുമിച്ച് പരിഗണിച്ച ജസ്റ്റിസ് വി.ചിദംബരേഷ് ആണ് അനധികൃത സ്റ്റാന്റുകള്‍ നീക്കം ചെയ്യാന്‍ ഉത്തരവിട്ടത്.
കാല്‍നടയാത്രക്കാര്‍ക്ക് ഇത്തരം സ്റ്റാന്റുകള്‍ കടുത്ത ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കച്ചവടസ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ഓട്ടോകള്‍ അനധികൃതമായി നിര്‍ത്തിയിടുന്നതുമൂലം കച്ചവടം നഷ്ടപ്പെടുന്നെന്നും ഹര്‍ജികളില്‍ ആരോപിച്ചിരുന്നു. ഹര്‍ജികള്‍ ഒരുമിച്ചു പരിഗണിച്ച കോടതി അനധികൃത സ്റ്റാന്റുകള്‍ നീക്കം ചെയ്യണമെന്നും കാല്‍നടയാത്ര സാധ്യമാകുന്ന വിധത്തില്‍ പുതിയസ്റ്റാന്റുകള് സ്ഥാപിക്കണമെന്നും നിര്‍ദേശിച്ചു. ഇത് റോഡില്‍ നിന്നും ഒന്നര മീറ്റര്‍ വിട്ടായിരിക്കണം. ഓട്ടോ സ്റ്റാന്റുകളില്‍ സ്ഥാപിച്ചിരിക്കുന്ന വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ കൊടികള്‍ നീക്കം ചെയ്യണം. റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി, പോലീസ്, ജനപ്രതിനിധികള്‍ എന്നിവര്‍ യോഗം ചേര്‍ന്ന് വേണം പുതിയ സ്റ്റാന്റുകള്‍ സ്ഥാപിക്കാന്‍. ഈ വിധി കേരളത്തില്‍ ഉടനീളം ബാധകമാണെന്നും മൂന്നു മാസത്തിനുള്ളില്‍ ഇത് നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: