വാഷിംഗ്ടണ്‍: മദ്യരാജാവും കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമയുമായ വിജയ് മല്യയ്ക്ക് കഴിഞ്ഞ വര്‍ഷം രണ്ട് വിദേശ കമ്പനികളില്‍ നിന്ന് 1.5 കോടി രൂപ പ്രതിഫലം ലഭിച്ചു. തൊട്ട് മുന്‍ വര്‍ഷത്തേതില്‍ നിന്ന് ഇതില്‍ മാറ്റം ഉണ്ടായിട്ടില്ല. മെന്ഡോകിനോ ബ്രൂവിങ് കമ്പനിയുടെ ചെയര്മാന് എന്ന നിലയ്ക്ക് 1.47 കോടി രൂപയാണ് പ്രതിഫലമായി ലഭിച്ചത്. ഇതിന് പുറമെ മെന്ഡോകിനോയുടെ അനുബന്ധ സ്ഥാപനമായ യുണൈറ്റഡ് ബ്രൂവിസ് ഇന്റര്‍നാഷണല്‍ ലിമിറ്റഡില്‍ നിന്നും 89,600 ബ്രിട്ടീഷ് പൗണ്ടും ലഭിച്ചു. ഇവരുടെ ഉത്പന്നങ്ങള്‍ യുകെയ്ക്ക് പുറത്തുള്ള വിപണികളില്‍ പ്രമോട്ട് ചെയ്യുന്നതിനുള്ള പ്രതിഫലം എന്ന നിലയ്ക്കാണിത്.
മല്യയുടെ ഉടമസ്ഥതയിലുള്ള ഇന്ത്യയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന യുബി ഹോള്‍ഡിംഗ്സ് ലിമിറ്റഡില്‍ 68.1 ശതമാനം ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണ് മെന്ഡോകിനോ. യൂണൈറ്റഡ് ബ്രൂവറീസ് ഓഫ് അമേരിക്കയ്ക്കാണ് 24.5 ശതമാനം ഓഹരികളുള്ളത്. കിങ്ങ്ഫിഷറിന്റെ മുന്തിയ ഇനം ബിയര്‍ നിര്‍മിച്ച് വിപണനം ചെയ്യുന്നതിനുള്ള ലൈസന്‍സ് മെന്ഡോകിനോയ്ക്കുണ്ട്. 2011-12 സാമ്പത്തിക വര്‍ഷം യുബി ഹോള്‍ഡിംഗ്സിന്റെ നോണ്‍ എക്സിക്യൂട്ടീവ് ചെയര്മാന് എന്ന നിലയ്ക്ക് 1.4 ലക്ഷം രൂപയാണ് സിറ്റിംഗ് ഫീസായി മല്യയ്ക്ക് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: