ന്യൂദല്‍ഹി: പത്മനാഭസ്വാമിക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതിക്ക് തീരുമാനിക്കാമെന്ന് വിദഗ്ധ സമിതി. നിലവറ നേരത്തെ തുറന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സംബന്ധിച്ച തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു.
റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് എല്ലാ കക്ഷികള്‍ക്കും നല്കാന് കോടതി ഉത്തരവിട്ടു. നിലവറ തുറന്നാല്‍ അനിഷ്ടം സംഭവിക്കുമെന്ന രാജകുടുംബത്തിന്റെ വാദത്തിന് തിരിച്ചടിയാണ് ഈ തെളിവുകള്‍. ക്ഷേത്രത്തിന്റെ സുരക്ഷാ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചിട്ടില്ലെന്നും സുരക്ഷ ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസ് അടുത്ത മാസം ഏഴിന് സുപ്രീംകോടതി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: