ബാഗ്ദാദ്: ഇറാഖില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഏഴുപേരെ തൂക്കിക്കൊന്നു. ഇറാഖി സര്‍ക്കാറാണ് ഈ കാര്യം പുറത്തു വിട്ടത്. ഭീകരവിരുദ്ധ നിയമമായ ആര്‍ട്ടിക്കിള്‍ നാലനുസരിച്ചാണ് ഈ ഏഴ് പേരെയും ഇന്ന് തൂക്കി കൊന്നതെന്ന് നിയമമന്ത്രാലയം അറിയിച്ചു
ഇറാഖില്‍ നിരവധി തീവ്രവാദ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്കിയവരെയാണ് വകവരുത്തിയതെന്നും ഇറാഖി ജനതക്കെതിരെ നടത്തിയ കൊലപാതകങ്ങളിലും ബോംബാക്രമണങ്ങളിലും ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു
എന്നാല്‍ ഇവര്‍ ആരൊക്കെയെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇറാഖില്‍ ഇത്തരത്തിലുള്ള വധ ശിക്ഷകള്‍ ഏറിവരുന്നുണ്ടെന്നും ശിക്ഷ നിര്‍ത്തലാക്കണമെന്നും ചില അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ പറഞ്ഞു
2003ല്‍ അമേരിക്കന്‍ നയതന്ത്രപ്രതിനിധി പോള്‍ പ്രിമറുടെ നേതൃത്വത്തില്‍ ഇറാഖില്‍ വധശിക്ഷ നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ 2004 ഓഗസ്റ്റില്‍ ഇറാഖി സര്‍ക്കാര്‍ ഇത് എങ്ങനെയോ പുന:സ്ഥാപിക്കുകയായിരുന്നൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: