കോട്ടയം: പ്രമുഖ നോണ്‍ബാങ്കിംഗ് ഫിനാന്സ്ഷ്യല് കമ്പനികളില്‍ ഒന്നായ കൊശമറ്റം ഗ്രൂപ്പിന്റെ പുതിയ കോര്‍പ്പറേറ്റ് ലോഗോ കഴിഞ്ഞ 15 ന് എറണാകുളത്ത് നടന്ന ചടങ്ങില്‍ വച്ച് പ്രശസ്ത ചലച്ചിത്രതാരം കാവ്യാമാധവന് പ്രകാശനം ചെയ്തു. കൊശമറ്റം ഗ്രൂപ്പിന്റെ ദേശീയാടിസ്ഥാനത്തില്‍ നടക്കുന്ന അതിവിപുലമായ റീബ്രാന്‍ഡിംഗ് കാമ്പയിന്റെ പ്രാഥമിക ഘട്ടമാണിതെന്ന് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ മാത്യു കെ. ചെറിയാന് അറിയിച്ചു. വിവിധ സെക്ടറുകളിലായി പരന്നു കിടക്കുന്ന ഗ്രൂപ്പിന്റെ സേവനങ്ങളെ സമന്വയിപ്പിക്കുകയും ഒപ്പം വിന്ഡ്മില്, ഷോപ്പിംഗ് മാളുകള്‍, പ്ലാന്റേഷന് തുടങ്ങിയ പുതിയ മേഖലകളിലേക്ക് വികസിക്കുകയും ചെയ്യുന്ന കൊമറ്റംഗ്രൂപ്പിന് നൂതനവും കാലോചിതവുമായ ഒരു മുഖം നല്‍കുകയുമാണ് ഉദ്ദേശ്യമെന്ന് അദ്ദേഹം പറഞ്ഞു.
ഒന്നരനൂറ്റാണ്ടിലേറെയായി ഈ രംഗത്ത് നിലയുറപ്പിച്ചിട്ടുള്ള അനിഷേധ്യമായ കൊശമറ്റം എന്ന ബ്രാന്‍ഡിന് കാലാനുസൃതമായ ഒരു പുതിയ മുഖം നല്കി, നവീകരിച്ച് കസ്റ്റമര്‍ സെഗ്മെന്റുകളുമായി കൂടുതല്‍ ക്രിയാത്മകമായ അടുപ്പം ഉണ്ടാക്കുകയാണ് ലക്ഷ്യം. കമ്പനിയുടെ വിവിധ പ്രാവര്ത്തികമേഖലകളെ തിളക്കമാര്‍ന്ന രീതിയില്‍ അവതരിപ്പിക്കുന്ന വിപുലമായ പരസ്യ കാമ്പയിനുകള്‍ പിന്നാലെ ഉണ്ടാകും.
ഈ ഉദ്ദേശ്യലക്ഷ്യങ്ങള്‍ കണക്കാക്കിക്കൊണ്ടാണ് കമ്പനിയുടെ പുതിയ വിഷ്വല്‍ ഐഡന്റിറ്റി അഥവാ ലോഗോ രൂപകല്പന ചെയ്തിരിക്കുന്നത്. അത് ഗ്രൂപ്പിന്റെ നവീനവും യുവത്വമാര്ന്നതുമായ മുഖത്തെ അവതരിപ്പിക്കുന്നതായും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: