ജറുസലേം: ഹാക്കര്‍മാര്‍ ഇസ്രായേല്‍ സര്‍ക്കാര്‍ സൈറ്റുകളെ ലക്ഷ്യംവച്ച് ആക്രമണം നടത്തുന്നു.
ഒരാഴ്ച്ചക്കാലമായി നടത്തുന്ന ആക്രമണത്തില്‍ സര്‍ക്കാര്‍ സൈറ്റുകളുടെ പ്രവര്‍ത്തനത്തെ ഭാഗികമായി ബാധിച്ചുവെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഹാക്കര്‍മാരുടെ ഏത് സംഘമാണ് ആക്രമണതിനു പിന്നിലെന്ന് വ്യക്തമായിട്ടില്ല.
എന്നാല്‍ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളേയും പാടെ പരാജയപ്പെടുത്തിയാണ് ഹാക്കര്‍മാര്‍ ഇസ്രായേല്‍ സര്‍ക്കാര്‍ വെബ് സൈറ്റുകളില്‍ നുഴഞ്ഞുകയറി ആക്രമണം നടത്തിയത്്. ഹേക്കര്മാര് സര്‍ക്കാരിന്റെ താക്കോല്‍ പ്രധാന്യമുള്ള സൈറ്റുകളില്‍ ആക്രമണം നടത്തിയെങ്കിലും കാര്യമായ തകരാറുണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ സൈബര്‍ ബ്യുറോ അറിയിച്ചത്. പോസ്റ്റുകള്‍ വഴി ഹാക്കര്‍മാര്‍ സമയം മുന്‍കൂട്ടി അറിയിച്ചു കൊണ്ടാണ് ആക്രമണം നടത്തിയത്.
അയച്ച പോസ്റ്റുകളിലൊന്നും തന്നെ പേര് വെളിപ്പെടുത്തിയിട്ടുമില്ല.ഇസ്രായേല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസിക്സിന്റെ സൈറ്റ് ഞായറാഴ്ച അവ്യക്തമായതിനെ തുടര്‍ന്നുള്ള പരിശോധനയിലാണ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് മനസ്സിലായത്.
പ്രതിരോധ വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും കൂടാതെ ചെറുകിട ബാങ്കുകളുടെ സൈറ്റുകളിലും ഹാക്കര്‍മാര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശനിയാഴ്ച്ച രാത്രിയില്‍ സ്റ്റോക്ക് മാര്‍ക്കറ്റ് വെബ്സൈറ്റുകളും സാമ്പത്തിക മന്ത്രാലയത്തിന്റെ സൈറ്റുകളും ആക്രമിക്കപ്പെട്ടുവെന്ന് വാര്‍ത്ത ഇസ്രായേല്‍ വെബ്സൈറ്റുകള്‍ പുറത്തുവിട്ടിരുന്നു. ചെറുകിട ബിസിനസ് സ്ഥാപനങ്ങളുടെ സൈറ്റുകളാണ് കൂടുതലും ആക്രമണത്തിനു വിധേയമായത്.
ചില വെബ്സൈറ്റുകളിലെ ഹോം പേജുകളിലെ സന്ദേശങ്ങള്‍ മാറ്റി ഹാക്കര്‍മാര്‍ ഇസ്രായേല്‍ വിരുദ്ധ സന്ദേശങ്ങളും ആശയങ്ങളും കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. രാജ്യത്തിന്റെ മികച്ച സൈറ്റുകളില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചെങ്കിലും അധിക്യതര്‍ ആ നീക്കം പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: