കൊച്ചി: സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ‘ജന്മഭൂമി’ പുറത്തിറക്കിയ പ്രത്യേക പതിപ്പ്, ‘വിവേകാനന്ദം’ പ്രകാശനം ചെയ്തു.
ഭാസ്കര്‍റാവു സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനവേദിയില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവതിന്റെ സാന്നിധ്യത്തില്‍ ‘ജന്മഭൂമി’ എഡിറ്റര്‍ ലീലാമേനോന് ജസ്റ്റിസ് ടി.എല്‍. വിശ്വനാഥയ്യര്ക്ക് കോപ്പി നല്കി പ്രകാശനം നിര്‍വഹിച്ചു. ഇതുകൂടാതെ നാല് പുസ്തകങ്ങള്‍ കൂടി ചടങ്ങില്‍ പുറത്തിറക്കി.
‘സംഘപ്രവര്ത്തകന്’ സര്‍സംഘചാലക് മോഹന്‍ ഭാഗവത് രാ. വേണുഗോപാലിന് നല്‍കിയും ‘വിവേകാനന്ദനും സംഘവും’ കെ.സി. കണ്ണന് ഡോ. ലക്ഷ്മീകുമാരിക്കും ‘ഭാരത വികസനം’ മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ കെ.കെ. ബല്‍റാമിന് നല്‍കിയും പുറത്തിറക്കി. ‘വിജയമാര്ഗം’ എന്ന പുസ്തകം എസ്. രമേശന്‍നായര്‍ കെ.ബി. ശ്രീദേവിക്ക് നല്‍കിയും പ്രകാശനം ചെയ്തു. സ്വാമി തത്ത്വമയാനന്ദ, പി.പരമേശ്വരന്, മാടമ്പ് കുഞ്ഞുകുട്ടന്, ആഷാമേനോന്, പി.കേശവന്നായര്, ഡോ. പി.അച്യുതന്, ഡോ. കെ.ജയപ്രസാദ്, ടി. സതീശന്, ഡോ. എന്‍. ലക്ഷ്മിക്കുട്ടിയമ്മ, ഡോ. എ.എം. ഉണ്ണികൃഷ്ണന്, പ്രൊഫ. എസ്. രാധാകൃഷ്ണന്, ഡോ. കെ.എം. റാവു, സി.കെ. സജിനാരായണന്‍, പി.നാരായണന് തുടങ്ങിയ പ്രമുഖരാണ് ‘വിവേകാനന്ദ’ത്തിലെ ലേഖനകര്‍ത്താക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: