കല്‍പ്പറ്റ: പ്ലാന്റേഷന്‍തൊഴിലാളികളുടെ നിലനി ല്പ്പ് ഭീഷണിയിലാണെന്ന് ഭാരതീയ പ്ലാന്റേഷന് മസ്ദൂര്‍ മഹാസംഘ് (ബിഎംഎസ്) അഖിലേന്ത്യ ജനറല്‍സെക്രട്ടറി അഡ്വ.എം.എസ്.കരുണാകരന്. കല്‍പ്പറ്റയില്‍ കേരളാ പ്രദേശ് പ്ലാന്റേഷന് മസ്ദൂര്‍ ഫെഡറേഷന് (ബിഎംഎസ്) എട്ടാം സംസ്ഥാന പ്രതിനിധിസമ്മേളനം മകരജ്യോതികല്യാണമണ്ഡപത്തില് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ മൂന്ന് ലക്ഷത്തില്‍പ്പരം തൊഴിലാളികള്‍ പ്ലാന്റേഷനുകളില്‍ കടുത്ത അവഗണനയും നിലനില്‍പ്പ് ഭീഷണിയിലുമാണ്. തോട്ടം തൊഴിലാളി നിയമങ്ങള്‍ പരിഷ്കരിക്കുന്നില്ലെന്നു മാത്രമല്ല, നിലവിലുള്ളവയ്ക്ക് നിയമപരിരക്ഷയും ലഭിക്കുന്നില്ല എന്നതാണ് സ്ഥിതി. കുറഞ്ഞ വേതനവും അധ്വാനഭാരവര്ധനവും മാറ്റമില്ലാതെ തുടരുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്ലാന്റേഷനുകളിലെ തൊഴിലവസരങ്ങള്‍ തകര്‍ക്കുന്ന നയമാണ് പിന്തുടരുന്നത്. തൊഴിലവകാശങ്ങളെ സംബന്ധിച്ച് വിശദമായ മെമ്മോറാന്‍ഡം പാര്‍ലമെന്ററി പ്ലാന്റേഷന് കമ്മിറ്റി മുമ്പാകെ മൂന്നാറില്‍ വച്ച് ബിഎംഎസ് നല്‍കിയെങ്കിലും സര്‍ക്കാരുകള്‍ വ്യവസായത്തെ തകര്‍ക്കാനുള്ള ശ്രമത്തിലാണ്, അദ്ദേഹം ആരോപിച്ചു.
ഫെഡറേഷന്റെ പുതിയ സംസ്ഥാനഭാരവാഹികളായി എന്‍.പി.ശശിധരന്-പ്രസിഡണ്ട് (തിരുവനന്തപുരം), വൈസ് പ്രസിഡണ്ടുമാരായി പി.ബാലകൃഷ്ണന് (തിരുവനന്തപുരം), എസ്.ഈശ്വരന് (പാലക്കാട്), പി.കെ.അച്ചുതന് (വയനാട്), ജനറല്‍ സെക്രട്ടറിയായി പി.ആര്.സുരേഷ്- (വയനാട്), സെക്രട്ടറിമാരായി ഏരൂര്‍ മോഹനന്(കൊല്ലം), ബി.എസ്.പ്രസാദ്, ടി.ജി.ഗോപിനാഥ് (പത്തനംതിട്ട), വി.ജി.രാധാകൃഷ്ണന്(തൃശ്ശൂര്‍), വി.എസ്.പ്രസാദ്( കോട്ടയം). ഖജാന്‍ജിയായി വി.വിജയന് (ഇടുക്കി) എന്നിവരെ തെരഞ്ഞെടുത്തു.
സമ്മേളനത്തില്‍ ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.ചന്ദ്രശേഖരന്, ബിഎംഎസ് സംസ്ഥാന സെക്രട്ടറി എ.എന്‍.പങ്കജാക്ഷന്, വയനാട് ജില്ലാപ്രസിഡണ്ട് സന്തോഷ് ജി.നായര്‍, ജില്ലാസെക്രട്ടറി കെ.കെ.പ്രകാശന് പ്രസംഗിച്ചു.
സമാപനസമ്മേളനം ബിഎം എസ് സംസ്ഥാന ഡെപ്യൂട്ടി ജനറല്‍സെക്രട്ടറി എം.പി.രാജീവന് ഉദ്ഘാടനം ചെയ്തു. മെയ് 4, 5 തീയതികളില്‍ ഗൂഢല്ലൂരില്‍ നടത്തുന്ന അഖിലേന്ത്യാസമ്മേളനം വിജയിപ്പിക്കാന്‍ ആഹ്വാനംചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: