കൊച്ചി: ആത്മാര്‍പ്പണത്തിന്റെ പ്രതീകമാണ് ഭാസ്കര്‍റാവു എന്ന് സാഹിത്യകാരന് പ്രൊഫ. എം.കെ.സാനു പറഞ്ഞു. ഭാസ്കരറാവു മന്ദിരോദ്ഘാടനവേളയില്‍ ആശംസയര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാസ്കരീയത്തില്‍ വരുന്ന ഒരോരുത്തരെയും ആത്മാര്‍പ്പണത്തിന്റെ പാതയിലൂടെ സഞ്ചരിക്കാന്‍ അദ്ദേഹം അനുഗ്രഹിക്കട്ടേയെന്നും സാനു പറഞ്ഞു. സാംസ്ക്കാരിക വികാസത്തിന്റെ സാധ്യതകളാണ് സ്മാരകത്തിലൂടെ വ്യക്തമാകുന്നത്. സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളിലൂടെ സാര്‍ത്ഥകമാകട്ടെ ഈ സ്മാരകമെന്നും അദ്ദേഹം ആശംസിച്ചു.
മനുഷ്യരില്‍ പലതരത്തിലുള്ള ആളുകളുണ്ട്. പലതരത്തില്‍ ചിന്തിക്കുന്നവരും പ്രവര്‍ത്തിക്കുന്നവരുമുണ്ട്. ആ രീതിയില്‍ നാം എല്ലാവരും ഒരുപോലെ ആകില്ല, അപ്പോഴാണ് മൂല്യം എന്ന ചോദ്യം ഉയരുന്നത്. മൂല്യത്തെക്കുറിച്ച് നമ്മെ ചിന്തിപ്പിക്കുന്നത് ലോകമാണ്. എന്നാല്‍ അത് സംരക്ഷിക്കുന്നവര്‍ ന്യൂനപക്ഷവും. നിങ്ങള്‍ക്ക് നിങ്ങളുടെ മേഖലയില്‍ സ്വയം പ്രവര്‍ത്തിക്കാന്‍ കഴിയുമ്പോഴാണ് സമൂഹത്തില്‍ യോജിപ്പുണ്ടാകുന്നത്. സമൂഹത്തിനുവേണ്ടി എനിക്ക് എന്ത് നല്കാന് കഴിയും, ഒരാള്‍ക്കെങ്കിലും സാന്ത്വനമാകാന്‍ കഴിഞ്ഞാല്‍ അതാണ് നാം ചെയ്യുന്ന നന്മയെന്നും അദ്ദേഹം പറഞ്ഞു. അത്തരത്തില്‍ നന്മകള് ചെയ്തിരുന്ന വ്യക്തിയാണ് ഭാസ്കര്‍റാവു എന്നും ആ നന്മ മറ്റുള്ളവരിലേക്ക് പകരാന്‍ ഈ സ്മാരകത്തിലൂടെ സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. സ്മാരകത്തിന്റെ നിര്‍മ്മാണത്തിലുടനീളം പ്രവര്‍ത്തിച്ചവര്‍ നന്ദി അര്ഹിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: