തിരുവനന്തപുരം: മധ്യതിരുവിതാംകൂറില്‍ വിമാനത്താവളം നിര്‍മിക്കാന്‍ ഏറ്റവും പറ്റിയ സ്ഥലം പുതുപ്പള്ളിയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി കുമ്മനം രാജശേഖരന് പറഞ്ഞു. വിശാലഹിന്ദുഐക്യസമ്മേളന ത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുപ്പള്ളിയില്‍ തരിശുഭൂമികള്‍ ഇഷ്ടംപോലുണ്ട്. പലര്‍ക്കും 1000 മുതല്‍ 2500 ഏക്കര്‍ വരെ സ്ഥലമുണ്ട്. ഇവിടെ വിമാനത്താവളം പണിയാന്‍ യാതൊരു ബുദ്ധിമുട്ടുമുണ്ടാകുകയില്ല. ആറന്മുളയില് വിമാനമിറങ്ങുമ്പോള്‍ നാട്ടുകാരുടെ എതിര്‍പ്പ് മാറുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
വിമാനത്താവളമുണ്ടായിട്ടുവേണ്ടേ വിമാനമിറങ്ങാന്‍. ആകാശത്ത് വിമാനത്താവളമുണ്ടാക്കാമെന്ന സാങ്കേതികവിദ്യയെക്കുറിച്ച് ഇപ്പോഴാണറിയുന്നതെന്നും കുമ്മനം പറഞ്ഞു. പരിസ്ഥിതിയെ തകര്‍ത്ത് പൈതൃകപ്രദേശമായ ആറന്മുളയില് വിമാനത്താവളം നിര്‍മ്മിക്കുന്നതിന്റെ ലക്ഷ്യമെന്താണെന്ന് വ്യക്തമല്ല. കൃഷിയും തണ്ണീര്‍ത്തടങ്ങളും നശിപ്പിച്ച് ജനവികാരം കണ്ടില്ലെന്ന് നടിച്ച് വിമാനത്താവളമുണ്ടാക്കാമെന്നാണ് മുഖ്യമന്ത്രിയുടെ ധാരണ. ഇത് ഒരുതരത്തിലും അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പട്ടികജാതിക്കാരോടാണിപ്പോള് കോണ്‍ഗ്രസ്സിനും സിപിഎമ്മിനും താല്‍പ്പര്യം. അവരുടെ കോളനികളില്‍ കയറിയിറങ്ങി മുതലക്കണ്ണീരുപൊഴിക്കുകയാണ് രമേശ് ചെന്നിത്തലയും പിണറായി വിജയനും. ഇപ്പോഴാണ് രമേശ് ചെന്നിത്തലയ്ക്ക് ഇങ്ങനെയൊരുവിഭാഗം ഉണ്ടെന്നും ദുരിതത്തിലാണെന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത്. ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനായി പിന്നാക്കക്കാരുടെ അവകാശങ്ങള്‍ തട്ടിയെടുക്കുന്നത് ഇനിയും കയ്യുംകെട്ടി നോക്കിനില്ക്കാന് കഴിയില്ല. അവരോടൊപ്പം ഹിന്ദുഐക്യവേദിയുണ്ടാകും. ഇടതുവലതു മുന്നണികളുടെ പട്ടികജാതി പ്രേമം വെറും കാപട്യമാണ്.
ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ പട്ടികജാതിക്കാരനായ ഒരംഗത്തെ എന്തുകൊണ്ട് നിയമിക്കുന്നില്ലെന്ന് വ്യക്തമാക്കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വം തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: