തിരുവനന്തപുരം: ഹിന്ദു വോട്ട്ബാങ്ക് ഉണ്ടായാല്‍ മാത്രമേ ഭരണകര്‍ത്താക്കളുടെ ഹിന്ദു അവഗണന അവസാനിപ്പിക്കാന്‍ കഴിയുമെന്ന് ഹിന്ദുമുന്നണി സ്ഥാപക നേതാവ് രാംഗോപാല്‍. വിശാലഹിന്ദു ഐക്യസമ്മേളന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുക്കള്‍ എവിടെയെല്ലാം വോട്ട് ബാങ്കായി മാറിയിട്ടുണ്ടോ അവിടെയെല്ലാം ഭരണകര്‍ത്താക്കളുടെ അവഗണനക്ക് അറുതിയായിട്ടുണ്ട്. തമിഴ്നാട്ടില്‍ കഴകം പാര്‍ട്ടികളുടെ ഭരണത്തിലും ഹിന്ദുക്കളെ ഒരേ മനസോടെ സംഘടിച്ച് വോട്ട് ബാങ്കായപ്പോള്‍ ഹിന്ദുവിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ നിര്‍ബന്ധിതമായി. കന്യാകുമാരി ജില്ലയിലാണ് ഹിന്ദുമുന്നേറ്റം ഉണ്ടായത്. തമിഴ്നാട്ടില്‍ ഹിന്ദു വോട്ട്ബാങ്കുണ്ടാകാമെങ്കില് കേരളത്തിലും ഇത് സാധ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഹിന്ദുഐക്യം മനസിലാക്കിയാണ് ജയലളിത സര്‍ക്കാര്‍ മതപരിവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടുവന്നത്. ഹിന്ദുമുന്നണിയുടെ നിരന്തര പോരാട്ടത്തിന്റെ ഫലമാണിത്. കമ്മ്യൂണിസ്റ്റ് കോട്ടയായി അറിയപ്പെട്ടിരുന്ന തിരുപ്പൂര്‍ ഇന്ന് ആര്‍എസ്എസ് കോട്ടയാണ്. കമ്മ്യൂണിസവും പ്രദേശിക കഴകം പാര്‍ട്ടികളിലും രാജ്യസ്നേഹവും ദേശീയതയും നഷ്ടപ്പെട്ടതായി ബോധ്യമായതിനാലാണ് ജനങ്ങള്‍ ഹൈന്ദവ ദര്‍ശനങ്ങളിലേക്ക് മടങ്ങിവന്നതെന്നും റാംഗോപാല്‍ നിരവധി ഉദാഹരണങ്ങള്‍ നിരത്തി പറഞ്ഞു. കന്യാകുമാരിയെ ക്രിസ്ത്യാനികള്‍ കന്യാമേരിയാക്കാന് ശ്രമിച്ചതും മീനാക്ഷിപുരത്തെ മതപരിവര്‍ത്തനം നിര്‍ത്തലാക്കിയതും പൊള്ളാച്ചിയിലെ പശുക്കളുടെ അറവുശാല നിര്‍ത്തിച്ചതും ഹൈന്ദവമുന്നേറ്റത്തിന്റെ ഫലമാണ്. രാമസേതുവിനെതിരെ കരുണാനിധി സര്‍ക്കാര്‍ എടുത്ത നിലപാട് തിരുത്തിക്കാന്‍ കഴിഞ്ഞതും ഹൈന്ദവ ഐക്യത്തിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും റാംഗോപാല്‍ പറഞ്ഞു.
ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ടീച്ചര്‍ അധ്യക്ഷത വഹിച്ചു. അഖിലഭാരതീയ സീമജാഗരന് സഹസംയോജക് കെ.ഗോപാലകൃഷ്ണന്, കുമ്മനം രാജശേഖരന്, കെ.പി.ഹരിദാസ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു. എം.കെ.കുഞ്ഞോല്‍, കെ.എന്‍.രവീന്ദ്രനാഥ്, പി.ആര്.ശിവരാജന്, രവിശതാന്ത്രികുണ്ടാര്, കൈനകരി ജനാര്ദ്ദനന്, അഡ്വ.വി.പത്മനാഭന്, ഇ.എസ്.ബിജു, വി.ആര്.സത്യവാന്, ആര്.വി.ബാബു, കെ.ടി.ഭാസ്കരന്, ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, ആര്.എസ്.അജിത്കുമാര്‍, പി.വി.മുരളീധരന്, കിളിമാനൂര്‍ സുരേഷ്, തെക്കടം സുദര്ശനന്, പി.ജിതേന്ദ്രന്, എ.ശ്രീധരന്, എം.പി.അപ്പു, എംവി.ഉണ്ണികൃഷ്ണന്, കെ.പി.ഹരിദാസ്, എം.രാധാകൃഷ്ണന്, വി.സുശികുമാര്‍, സി.ബാബു, കെ.അരവിന്ദാക്ഷന്‍നായര്‍, ടി.ജയചന്ദ്രന്, പുഞ്ചക്കരി സുരേന്ദ്രന്, തിരുമല അനില്‍, കെ.പ്രഭാകരന്, കെ.രാധാകൃഷ്ണന്, എം.കെ.വാസുദേവന്‍, അമ്പോറ്റി, ദേവചൈതന്യസ്വാമി, ക്യാപ്റ്റന്‍ സുന്ദരം, കളരിക്കല്‍ രവീന്ദ്രനാഥ്, അഡ്വ.രമേശ്, ഹരീന്ദ്രകുമാര്‍, ടി.വി.രാമന്, അഡ്വ.ബി.എന്‍.ബിനീഷ്ബാബു, സി.പി.വിജയന്, ഹരികൃഷ്ണന്‍നമ്പൂതിരി, കരുണാകരന്മാസ്റ്റര്, നിഷാസോമന്‍, ബി.ജെ.പി സംസ്ഥാനപ്രസിഡന്റ് വി.മുരളീധരന്, കല്ലേന്‍ പൊക്കുടന്, രജനീഷ് ബാബു, സ്വാമി അയ്യപ്പദാസ്, വി.കെ വിശ്വനാഥന്, കെ.ആര്.കണ്ണന്, അഡ്വ.കെ.ശങ്കര്‍റാം, എം.എസ്.കുമാര്‍ എന്നിവര്‍ പങ്കെടുത്തു. സീനിയര്‍ വൈസ് പ്രസിഡന്റ് പി.കെ.ഭാസ്കരന് പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാഗതവും അഡ്വ.കെ. ഹരിദാസ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: