ന്യൂയോര്‍ക്ക്: കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ കമല ഹാരിസിന്റെ രൂപ ഭംഗിയെ പുകഴ്ത്തി വിവാദത്തിലായ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഒടുവില്‍ ക്ഷമചോദിച്ചു. കമലയെ ഫോണില്‍ ബന്ധപ്പെട്ട ഒബാമ ഒഴിവാക്കാമായിരുന്ന വാക്കുകളിലൂടെ അസ്വസ്ഥത സൃഷ്ടിച്ചതില്‍ ഖേദം പ്രകടിപ്പിച്ചു.
ഏപ്രില്‍ നാലിന് കാലിഫോര്‍ണിയയിലെ ധനശേഖരണ പരിപാടിക്കിടെയാണ് ഒബാമയുടെ നാവു പിഴച്ചത്. ഏറ്റവും കാണാന്‍ കൊള്ളാവുന്ന അറ്റോര്‍ണി ജനറലാണ് കമലയെന്നായിരുന്നു ഒബാമയുടെ പരാമര്‍ശം. യുഎസ് രാഷ്ട്രത്തലവന്റെ ഈ പ്രസ്താവന സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചു. അമേരിക്കയിലെ ഉദ്യോഗസ്ഥകളായ വനിതകള്‍ നേരിടുന്ന വെല്ലുവിളികളിലൊന്നാണ് പുരുഷന്മാരുടെ ഇത്തരം സമീപനമെന്നും ചിലര്‍ നിരീക്ഷിച്ചു. ചര്‍ച്ചകളില്‍ പങ്കെടുത്ത അധികംപേരും ഒബാമയെ കുറ്റപ്പെടുത്തി. പ്രസിഡന്റ് പദത്തിലെ രണ്ടാം ഊഴത്തില്‍ ഉദ്യോഗ വൃന്ദത്തില്‍ പുരുഷന്മാരെ കുത്തിനിറച്ചതിന് ഒബാമ നേരത്തെ തന്നെ പഴികേട്ടിരുന്നു. ഈ സാഹചര്യത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍ ഒബാമ നിര്‍ബന്ധിതനാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: