അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ വാഹനാപകടത്തില്‍ കുട്ടികളടക്കം 36പേര് മരിച്ചു. സാമ്പത്തിക തലസ്ഥാനം ലാഗോസിലേക്കുള്ള ബെനിന്‍-ഓറെ പാതയിലായിരുന്നു കഴിഞ്ഞ ദിവസം അപകടം. നിറയെ യാത്രക്കാരുമായെത്തിയ ബസും ലോറിയും പെട്രോള്‍ ടാങ്കറും കൂട്ടിയിടിക്കുകയായിരുന്നു.
പെട്രോള്‍ ടാങ്കര്‍ പൂര്‍ണമായി അഗ്നിക്കിരയായി. മരിച്ചവരിലേറെയും ബസ് യാത്രക്കാരാണ്. ടാങ്കറിലുണ്ടായിരുന്ന നാലുപേരും അപകടം നടന്നതിനു സമീപത്തെ വര്‍ക്ഷോപ്പിലെ രണ്ടു ജീവനക്കാരും മരിച്ചവരില്‍പ്പെടുന്നു. അതേസമയം, അടിക്കടിയുള്ള റോഡപകടങ്ങള്‍ അധികൃതര്‍ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന രാജ്യമെന്ന പേരുദോഷം നൈജീരിയക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: