വണ്ണപ്പുറം : 25 വര്‍ഷമായി കിടപ്പില്‍ കിടന്ന് ജീവിതം തള്ളിനീക്കുന്ന കൃഷ്ണന്‍കുട്ടി സഹായത്തിനായി കേഴുന്നു. പ്രാദേശികമായി ഉദാരമതികളും സന്നദ്ധ സംഘടനകളും കാല് നൂറ്റാണ്ടായി ഈ ഹതഭാഗ്യനെ സംരക്ഷിക്കുന്നു. അവര്‍ക്കു കൂടി ആശ്വാസമാകും പുറത്തുനിന്നും ലഭിക്കുന്ന സഹായങ്ങള്‍. വണ്ണപ്പുറം കടവൂര്‍ സ്വദേശിയായ തെങ്ങുംതോട്ടത്തില്‍ കൃഷ്ണന്‍കുട്ടിക്ക് 44 വയസ്സുണ്ട്. 25 വര്‍ഷം മുമ്പ് ചുമടെടുക്കുന്നതിനിടയില്‍ നടുവു മിന്നിയാണ് കിടപ്പിലാകുന്നത്.
രോഗബാധിതരായ അച്ഛനെയും അമ്മയേയും സംരക്ഷിക്കാന്‍ ചെറുപ്പത്തിലേ ചുമട്ടുജോലിയില് ഏര്‍പ്പെടേണ്ടിവന്നു കൃഷ്ണന്‍കുട്ടിക്ക്. നടുമിന്നല്‍ വകവെയ്ക്കാതെ അര്‍ബുധ ബാധിതനായ പിതാവിനെ ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിക്കുന്നതിനിടയില്‍ ഉണ്ടായ പനിയെ തുടര്‍ന്ന് കൃഷ്ണന്‍കുട്ടിയുടെ ശരീരത്തിനെ പൂര്‍ണ്ണമായി തളര്‍ച്ച ബാധിക്കുകയായിരുന്നു. പിതാവിന്റെ മരണത്തോടെ ബന്ധുക്കളും ഉപേക്ഷിച്ച കൃഷ്ണന്‍കുട്ടി നിസ്സഹായനും നിരാലംബനുമായി മാറുകയായിരുന്നു. പോത്താനിക്കാട് സെന്റ് സേവ്യേഴ്സ് സ്കൂള്‍ പ്രിന്‍സിപ്പാളും മറ്റു ചില പ്രാദേശിക സംഘടനകളുമാണ് ഇപ്പോഴും സഹായത്തിനുള്ളത്. സ്വന്തമായ 3 സെന്റ് സ്ഥലത്ത് ഒരു കൂരയും അനുബന്ധ സൗകര്യങ്ങളും ഇവര്‍ സംഘടിപ്പിച്ചുകൊടുത്തു. വികലാംഗ പെന്‍ഷനായി ലഭിക്കുന്ന തുക കൊണ്ട് കറന്റ് ബില്ലും കേബിള്‍ ചാര്‍ജ്ജും നല്‍കും. ആവശ്യമായ സാമ്പത്തിക സഹായം ലഭിച്ചാല്‍ ഇനിയും രോഗത്തിന്റെ പിടിയില്‍ നിന്നും മോചിതനാകാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കൃഷ്ണന്‍കുട്ടി.
സഹായനിധി സ്വീകരിക്കുന്നതിനായി എറണാകുളം ജില്ലയിലെ കടവൂര്‍ യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രത്യേക അക്കൗണ്ടും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. നമ്പര്‍: 358002010010136, കോഡ്:U-B-I-N-O-535800.
പ്രതികരിക്കാൻ ഇവിടെ എഴുതുക: