Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

രാജസ്ഥാന്‌ റോയല്‍ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2013, 10:39 pm IST
in Cricket

ന്യൂദല്‍ഹി: ദല്‍ഹി ചെകുത്തന്മാരെ കീഴടക്കി റോയല്‍സിന്‌ റോയല്‍ വിജയം. ഇന്നലെ ദല്‍ഹിയിലെ ഫിറോസ്‌ ഷാ കോട്ല മൈതാനത്ത്‌ നടന്ന ആദ്യ മത്സരത്തില്‍ അഞ്ച്‌ റണ്‍സിനാണ്‌ ദല്‍ഹി ഡെയര്‍ ഡെവിള്‍സ്‌ രാജസ്ഥാന്‍ റോയല്‍സിനോട്‌ കീഴടങ്ങിയത്‌. ആദ്യം ബാറ്റ്‌ ചെയ്ത രാജസ്ഥാന്‍ റോയല്‍സ്‌ ക്യാപ്റ്റന്‍ ദ്രാവിഡിന്റെ അര്‍ദ്ധസെഞ്ച്വറിയുടെയും (65), സ്റ്റുവര്‍ട്ട്‌ ബിന്നിയുടെ വെടിക്കെട്ട്‌ ബാറ്റിംഗിന്റെയും (20 പന്തില്‍ 40) കരുത്തില്‍ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ്‌ നഷ്ടത്തില്‍ 165 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി ഡെയര്‍ ഡെവിള്‍സിന്‌ 20 ഓവറില്‍ 6 വിക്കറ്റ്‌ നഷ്ടത്തില്‍ 160 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 77 റണ്‍സെടുത്ത ഡേവിഡ്‌ വാര്‍ണര്‍ മാത്രമാണ്‌ ദല്‍ഹി നിരയില്‍ മികച്ച പ്രകടനം നടത്തിയത്‌. രാജസ്ഥാന്‍ നായകന്‍ രാഹുല്‍ ദ്രാവിഡാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌. ദല്‍ഹിയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്‌. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സിനോടാണ്‌ പരാജയപ്പെട്ടത്‌.

ടോസ്‌ നേടിയ രാജസ്ഥാന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ്‌ ബാറ്റിംഗ്‌ തെരഞ്ഞെടുത്തു. എന്നാല്‍ മികച്ച തുടക്കം നല്‍കാന്‍ കുശല്‍ പെരേരക്കും അജിന്‍ക്യ രഹാനെക്കും കഴിഞ്ഞില്ല. സ്കോര്‍ മൂന്ന്‌ ഓവറില്‍ 22 റണ്‍സിലെത്തിയപ്പോള്‍ ആദ്യ വിക്കറ്റ്‌ വീണു. 12 പന്തില്‍ നിന്ന്‌ മൂന്ന്‌ ബൗണ്ടറിയോടെ 14 റണ്‍സെടുത്ത പെരേരയെ ഉമേഷ്‌ യാദവിന്റെ പന്തില്‍ ഇര്‍ഫാന്‍ പഠാന്‍ പിടികൂടി. പിന്നീട്‌ കളത്തിലിറങ്ങിയത്‌ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡായിരുന്നു. പദ്മ അവാര്‍ഡ്‌ ഏറ്റുവാങ്ങിയതിന്റെ തൊട്ടടുത്ത ദിവസം കളത്തിലിറങ്ങിയ ദ്രാവിഡ്‌ മിന്നുന്ന പ്രകടനമാണ്‌ കാഴ്ചവെച്ചത്‌. രഹാനെ ദ്രാവിഡിന്‌ മികച്ച പിന്തുണ നല്‍കി. ദ്രാവിഡും രഹാനെയും ചേര്‍ന്ന്‌ 6.5 ഓവറില്‍ സ്കോര്‍ 50 കടത്തി. പിന്നീട്‌ 11.3 ഓവറില്‍ സ്കോര്‍ 87-ല്‍ എത്തിയശേഷമാണ്‌ രണ്ടാം വിക്കറ്റ്‌ വീണത്‌. 24 പന്തില്‍ നിന്ന്‌ മൂന്ന്‌ ബൗണ്ടറികളോടെ 28 റണ്‍സെടുത്ത രഹാനെയെ ഷഹ്ബാസ്‌ നദീം സ്വന്തം പന്തില്‍ പിടികൂടിയാണ്‌ മടക്കിയത്‌. തുടര്‍ന്ന്‌ ദ്രാവിഡിന്‌ കൂട്ടായി സ്റ്റുവര്‍ട്ട്‌ ബിന്നിയാണ്‌ ക്രീസിലെത്തിയത്‌. ദ്രാവിഡിനൊപ്പം ബിന്നിയും കത്തിക്കയറിയതോടെ റണ്‍ റേറ്റും ഉയര്‍ന്നു. 13 ഒാ‍വറില്‍ രാജസ്ഥാന്‍ സ്കോര്‍ 100 കടന്നു. പിന്നീട്‌ 16.1 ഓവറില്‍ സ്കോര്‍ 142-ല്‍ എത്തിയപ്പോള്‍ സ്റ്റുവര്‍ട്ട്‌ ബിന്നി മടങ്ങി. 20 പന്തുകളില്‍ നിന്ന്‌ രണ്ട്‌ ബൗണ്ടറികളും മൂന്ന്‌ സിക്സറുകളുമടക്കം 40 റണ്‍സെടുത്ത ബിന്നിയെ ഉമേഷ്‌ യാദവ്‌ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. തുടര്‍ന്ന്‌ ക്രീസിലെത്തിയവരില്‍ നിന്നൊന്നും ദ്രാവിഡിന്‌ മികച്ച പിന്തുണ ലഭിച്ചില്ല. 18.5 ഓവറില്‍ സ്കോര്‍ 161-ല്‍ എത്തിയപ്പോള്‍ നായകന്‍ ദ്രാവിഡും മടങ്ങി. 51 പന്തില്‍ നിന്ന്‌ 6 ബൗണ്ടറികളും രണ്ട്‌ സിക്സറുകളുമടക്കം 65 റണ്‍സെടുത്ത ദ്രാവിഡ്‌ ഉമേഷ്‌ യാദവിന്റെ പന്തില്‍ ജയവര്‍ദ്ധനെക്ക്‌ ക്യാച്ച്‌ നല്‍കിയാണ്‌ മടങ്ങിയത്‌. തൊട്ടടുത്ത പന്തില്‍ വാര്‍ണര്‍ക്ക്‌ പിടിനല്‍കി ബ്രാഡ്‌ ഹോഡ്ജും മടങ്ങി. അവസാന ഓവറിലെ മൂന്നും നാലും പന്തുകളില്‍ രണ്ട്‌ വിക്കറ്റുകള്‍ നെഹ്‌റ വീഴ്‌ത്തി. മൂന്നാം പന്തില്‍ രണ്ട്‌ റണ്‍സെടുത്ത കെവണ്‍ കുപ്പറെ നെഹ്‌റ ഉമേഷ്‌ യാദവിന്റെ കൈകളിലെത്തിച്ചപ്പോള്‍ ഒരു റണ്‍സെടുത്ത അശോക്‌ മെനേറിയയെ നെഹ്‌റ ക്ലീന്‍ ബൗള്‍ഡാക്കി. ദല്‍ഹിക്ക്‌ വേണ്ടി ഉമേഷ്‌ യാദവ്‌ നാല്‌ ഓവറില്‍ 24 റണ്‍സ്‌ വിട്ടുകൊടുത്ത്‌ നാല്‌ വിക്കറ്റും ആശിഷ്‌ നെഹ്‌റ നാല്‌ ഓവറില്‍ 35 റണ്‍സ്‌ വഴങ്ങി രണ്ട്‌ വിക്കറ്റുകളും സ്വന്തമാക്കി.

166 റണ്‍സ്‌ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ദല്‍ഹിക്ക്‌ കഴിഞ്ഞ മത്സരത്തില്‍ നിന്ന്‌ വിഭിന്നമായി ഭേദപ്പെട്ട തുടക്കമാണ്‌ നല്‍കിയത്‌. ഒന്നാം വിക്കറ്റില്‍ വാര്‍ണറും ഉന്മുക്ത്‌ ചന്ദും ചേര്‍ന്ന്‌ 5.4 ഓവറില്‍ 39 റണ്‍സ്‌ നേടി. 19 പന്തില്‍ നിന്ന്‌ രണ്ട്‌ ബൗണ്ടറികളും ഒരു സിക്സറുമടക്കം 23 റണ്‍സെടുത്ത ഉന്മുക്ത്‌ ചന്ദ്‌ ശ്രീശാന്തിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ്‌ മടങ്ങിയത്‌. പിന്നീടെത്തിയ ക്യാപ്റ്റന്‍ ജയവര്‍ദ്ധനെയും വാര്‍ണറും ചേര്‍ന്ന്‌ സ്കോര്‍ 11 ഓവറില്‍ 82 റണ്‍സിലെത്തിച്ചു. എന്നാല്‍ 19 റണ്‍സെടുത്ത ജയവര്‍ദ്ധനെയെ രാഹുല്‍ ശുക്ല രഹാനെയുടെ കൈകളിലെത്തിച്ചതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. പിന്നീട്‌ ജുനേജയുമായി ചേര്‍ന്ന്‌ വാര്‍ണര്‍ സ്കോര്‍ 18 ഓവറില്‍ 149-ല്‍ എത്തിച്ചു. അവസാന രണ്ട്‌ ഓവറില്‍ 19 റണ്‍സായിരുന്നു ദല്‍ഹിക്ക്‌ വിജയിക്കാന്‍ ആവശ്യമായിരുന്നത്‌. ഈ ഓവറിലെ അവസാന പന്തില്‍ 20 റണ്‍സെടുത്ത ജുനേജയെ കൂപ്പര്‍ ഹോഡ്ജിന്റെ കൈകളിലെത്തിച്ചു. പിന്നീട്‌ 19-ാ‍ം ഓവറിലെ മൂന്നാം പന്തില്‍ ഉജ്ജ്വല പ്രകടനവുമായി രാജസ്ഥാനെ വിറപ്പിച്ച്‌ മുന്നേറുകയായിരുന്ന വാര്‍ണറെ ഹോഡ്ജ്‌ റണ്ണൗട്ടാക്കിയതാണ്‌ മത്സരത്തില്‍ വഴിത്തിരിവായത്‌. 56 പന്തില്‍ നിന്ന്‌ 9 ബൗണ്ടറികളും ഒരു സിക്സറുമടക്കമാണ്‌ വാര്‍ണര്‍ 77 റണ്‍സെടുത്തത്‌. പിന്നീട്‌ അവസാന ഓവറിലെ മൂന്നാമത്തെയും അഞ്ചാമത്തെയും പന്തില്‍ ബോത്തയെയും റസ്സലിനെയും കൂപ്പര്‍ മടക്കിയതോടെ വിജയം രാജസ്ഥാന്‌ സ്വന്തമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

Spiritual

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.