ന്യൂദല്‍ഹി: ആദായ നികുതി നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി പി.ചിദംബരം. നികുതി സംബന്ധിച്ച് വോഡാഫോണുമായി നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിച്ച ശേഷമായിരിക്കും ഈ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. 2012-13 സാമ്പത്തിക വര്‍ഷം നികുതി ഇനത്തില്‍ ലക്ഷ്യമിട്ടിരുന്ന 10,38,037 കോടി രൂപ നേടിയതായും ചിദംബരം പറഞ്ഞു. 16.7 ശതമാനമെന്ന വരുമാന ലക്ഷ്യത്തിലെത്താന്‍ സാധിച്ചത് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
50 ലക്ഷം ആളുകള്‍ അധികമായി ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിച്ചതായും ചിദംബരം പറഞ്ഞു. 2013-14 സാമ്പത്തിക വര്‍ഷം ഇന്ത്യ ആറ് ശതമാനത്തില്‍ അധികം ജിഡിപി വളര്‍ച്ചയാണ് ലക്ഷ്യം വയ്ക്കുന്നത്. ധനക്കമ്മിയും കറന്റ് അക്കൗഡ് കമ്മിയും കുറയ്ക്കാന്‍ സാധിക്കുമെന്നും ചിദംബരം അഭിപ്രായപ്പെട്ടു.
പഞ്ചസാരയുടെ വില നിയന്ത്രണം എടുത്തുകളഞ്ഞതിലൂടെ കര്‍ഷകര്‍ക്കും വ്യവസായത്തിനും ഒരുപോലെ പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നേരിട്ടുള്ള പണം കൈമാറ്റം രാജ്യവ്യാപകമായി ഈ വര്‍ഷം അവസാനത്തോടെ നടപ്പാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. എല്‍പിജി സബ്സിഡിയും ഉപഭോക്താവിന്റെ പക്കലേക്ക് നേരിട്ട് എത്തിക്കുന്നതിനുള്ള പദ്ധതി സംബന്ധിച്ച് പെട്രോളിയം മന്ത്രിയുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നും ചിദംബരം അറിയിച്ചു.
ഇന്‍ഷുറന്‍സ്,പെന്ഷന് ബില്ലുകള്‍ പാസാക്കുന്നതിലെ തടസ്സം നീക്കുന്നതിനായി പ്രതിപക്ഷവുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: