കൊച്ചി : ലാക്റ്റോ കലാമിന് റെന്യു പിരമല്‍ എന്റര്‍പ്രൈസസ് വിപണിയിലെത്തിച്ചു. യുഎസ് പാറ്റന്റുള്ള അള്‍ട്രാ ലോ മോളിക്യൂളാര്‍ അമിനോഗ്ലൈക്കാന് എക്സ്ട്രാക്റ്റ് അടങ്ങിയിരിക്കുന്ന ലാക്റ്റോ കലാമിന് റെന്യു തൊലിക്ക് മിനുസവും യുവത്വവും പ്രദാനം ചെയ്യുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
ഓഡ്രി ഹെപ്ബേണില് നിന്നും പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട് തയ്യാറാക്കിയതാണ് ലാക്റ്റോ കലാമിന് റെന്യു എന്ന് പിരമല്‍ എന്റര്‍പ്രൈസസ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. സ്വാതി പിരമല്‍ പറഞ്ഞു. മൂന്ന് പ്രൂഫ് സ്ട്രിപ്പുകളടങ്ങുന്ന 50 ഗ്രാം ഗ്ലാസ് ജാറില്‍ ലാക്റ്റോ കലാമിന് റെന്യു ലഭ്യമാണ്. 799 രൂപയാണ് ഇതിന്റെ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: