പത്തനംതിട്ട: ഹൈന്ദവ സംസ്ക്കാരത്തിന്റെ പുനരുദ്ധാരണകാലമാണിതെന്നും ഇത് പ്രയോജനപ്പെടുത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിവിധ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും പ്രസിഡന്റ് അഡ്വ.എന്‍.പി ഗോവിന്ദന്‍നായര്‍. ഓമല്ലൂര്‍ രക്തകണ്ഠസ്വാമി മഹാക്ഷേത്രത്തില്‍ നടന്ന അയ്യപ്പസത്രത്തിന്റെ സമാപനസഭ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേവസ്വംബോര്‍ഡ് മെമ്പര്‍ സുഭാഷ് വാസു അദ്ധ്യക്ഷതവഹിച്ചു. സ്വാമി സദ്യോജാത മുഖ്യപ്രഭാഷണം നടത്തി. അയ്യപ്പസേവാസമാജം സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി വി.കെ.വിശ്വനാഥന്, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി.മുരളീധരന്, കെ.പ്രസന്നകുമാര്‍, കുറമ്പകര രാമചന്ദ്രന്, തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. കെ.പി.കേശവന് നമ്പൂതിരി സത്രസമര്‍പ്പണം നടത്തി. എ.ജി.ഉണ്ണികൃഷ്ണന് സ്വാഗതവും, രവീന്ദ്രവര്‍മ്മ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: