തിരുവനന്തപുരം: ഹൈന്ദവ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കായി പിണറായി വിജയന് ഇറങ്ങിയാല്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുമെന്ന് ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്. വിശാലഹിന്ദു സമ്മേളനത്തിന്റെ ഫ്ലക്സ് ബോര്‍ഡുകളില്‍ എകെജിയുടെ ചിത്രം വച്ചത് അദ്ദേഹം ഹൈന്ദവനവോത്ഥാനപ്രവര്ത്തനങ്ങളില് പങ്കെടുത്തതുകൊണ്ടാണ്. ഗുരുവായൂര്‍ സമരത്തില്പങ്കാളിയാണ് അദ്ദേഹം. ഒരാള്‍ നല്ലകാര്യം ചെയ്താല്‍ നല്ലതെന്ന് പറയാനുള്ള വിശാലത ഹിന്ദുവിനുണ്ട്. ഇഎംഎസ് ഹൈന്ദവ നവോത്ഥാനത്തിനുവേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹത്തെയും അംഗീകരിക്കും. ഇതുതന്നെയാണ് പിണറായിയുടെ കാര്യത്തിലും ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: