ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സ്വദേശിനിയായ മോഡലിനെ പീഡിപ്പിച്ച കേസില്‍ മലയാളിയായ അമേരിക്കന്‍ ഫാഷന്‍ ഡിസൈനര്‍ ആനന്ദ് ജോണ്‍ അലക്സാണ്ഡറിന് അഞ്ച് വര്‍ഷം കൂടി തടവുശിക്ഷ. നിലവിലെ 59 വര്‍ഷത്തെ തടവിനോടൊപ്പം തന്നെ ശിക്ഷ അനുഭവിച്ചാല്‍ മതിയാകുമെന്നും മാന്‍ഹട്ടന്‍ കോടതി വ്യക്തമാക്കി.
ന്യൂയോര്‍ക്ക് സ്വദേശിനിയായ മോഡലിനെ വശീകരിച്ച് പീഡിപ്പിച്ച കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. ഈ കേസില്‍ ആനന്ദ് കുറ്റക്കാരനാണെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ മാന്‍ഹാട്ടണ്‍ സുപ്രീംകോടതി കണ്ടെത്തിയിരുന്നു.
മോഡലുകളെ പീഡിപ്പിച്ച കേസില്‍ നേരത്തെ 59 വര്‍ഷത്തെ തടവുശിക്ഷ ആനന്ദിനു ലഭിച്ചിരുന്നു. കുട്ടികളെ പീഡിപ്പച്ചടക്കം നിരവധി കേസുകള്‍ ആനന്ദിനു മേലുണ്ട്. 2007ല്‍ കാലിഫോര്‍ണിയായില്‍ വെച്ചാണ് ആനന്ദ് അറസ്റ്റിലായത്. ഇപ്പോള്‍ കാലിഫോര്‍ണിയയിലെ ജയിലില്‍ തടവിലാണ് ആനന്ദ്.
കുട്ടികളെ പീഡിപ്പിച്ചതടക്കം നിരവധി കേസുകള്‍ ആനന്ദിനു മേല്‍ ചുമത്തിയിരുന്നു. ഒരുകേസില്‍ കുറ്റസമ്മതം നടത്തിയതോടെ ശിക്ഷ ഇളവു ചെയ്യാന്‍ കോടതി തയ്യാറായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: