ടോക്യോ: സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി വീണ്ടും ഉയര്‍ത്താന്‍ സാധ്യതയില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി പി.ചിദംബരം. സ്വര്‍ണ കള്ളക്കടത്ത് ഒഴിവാക്കുക, കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് ഇറക്കുമതി നികുതി നേരത്തെ ഉയര്‍ത്തിയത്. സ്വര്‍ണ ഉപഭോഗത്തില്‍ നിയന്ത്രണം വരുത്തുന്നതിനായി ജനുവരിയില്‍ നികുതി ആറ് ശതമാനമായി ഉയര്‍ത്തിയിരുന്നു.
സ്വര്‍ണത്തോടുള്ള ഭ്രമം പണപ്പെരുപ്പവും കറന്റ് അക്കൗണ്ട് കമ്മിയും ഉയരുന്നതിന് ഇടയാക്കുന്നു. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ കറന്റ് അക്കൗണ്ട് കമ്മി മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 6.7 ശതമാനമെന്ന ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു.
സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി നാല് ശതമാനത്തില്‍ നിന്നും ആറ് ശതമാനമായി ഉയര്‍ത്തിയിരുന്നു. എന്നാല്‍ നികുതി ഉയര്‍ത്തുന്നതിന് ഒരു പരിധിയുണ്ടെന്നും ഇനിയും ഉയര്‍ത്തിയാല്‍ സ്വര്‍ണ കള്ളക്കടത്ത് വര്‍ധിക്കുമെന്നും ചിദംബരം അഭിപ്രായപ്പെട്ടു.
ഇന്ത്യയും ചൈനയുമാണ് സ്വര്‍ണ ഉപഭോഗത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ആഗോള സാമ്പത്തിക മാന്ദ്യവും ഉയര്‍ന്ന പണപ്പെരുപ്പവും നിമിത്തം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ച അഞ്ച് ശതമാനമായിരുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടിയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: