ഇസ്ലാമാബാദ്: പെഷവറിലെ വൈദ്യുതിനിലയത്തിനെതിരെ സായുധരായ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ വൈദ്യുതിനിലയത്തിലെ ജീവനക്കാരും മൂന്നുപേര്‍ പോലീസുകാരുമാണ്.
ആക്രമണത്തെ തുടര്‍ന്ന് നഗരത്തിലെ വൈദ്യുതി വിതരണം തകരാറിലായി. പുലര്‍ച്ചെ രണ്ടരയോടെയാണ് തീവ്രവാദികള്‍ വൈദ്യുതിനിലയത്തിനെതിരെ റോക്കറ്റാക്രമണം നടത്തിയത്. ഒരു ജീവനക്കാരെയും ഒരു പോലീസുകാരനെയും അവിടെ വച്ചുതന്നെ വധിക്കുകയും പത്തുപേരെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതില്‍ അഞ്ചുപേരുടെ മൃതദേഹം പിന്നീട് സമീപത്തെ ഒരു വയലില്‍ കണ്ടെത്തുകയാണുണ്ടായത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം പ്രത്യക്ഷത്തില്‍ ആരും ഏറ്റെടുത്തിട്ടില്ല. മെയ് 11ന് പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആക്രമണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: