ഡര്ബന്: ന്യൂമോണിയ ബാധിതനായ മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേല ആറാം ദിവസവും ആശുപത്രിയില്‍ തുടര്‍ന്നു. അദ്ദേഹത്തിന്റെ ആരോഗ്യ നില ഏറെ മെച്ചപ്പെട്ടതായാണ് വിവരണം.
ഈസ്റ്റര്‍ ദിനത്തില്‍ മണ്ടേലയ്ക്കുവേണ്ടി ദക്ഷിണാഫ്രിക്കന്‍ പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടത്തിയിരുന്നു. വര്‍ണവിവേചന വിരുദ്ധ പോരാട്ടത്തിന്റെ പേരില്‍ പതിറ്റാണ്ടുകളോളം ജയില്‍ കഴിഞ്ഞ മണ്ടേലയുടെ ജീവിതം അടുത്ത കാലത്തായി രോഗാതുരമാണ്. കഴിഞ്ഞ ഡിസംബറില്‍ ശ്വാസകോശ സംബന്ധമായ അസുഖംമൂലം അദ്ദേഹം ദീര്‍ഘനാള്‍ ആശുപത്രിയില്‍ കഴിഞ്ഞു. ഫെബ്രുവരിയില്‍ ഉദരരോഗത്തിനും ചികിത്സതേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: