ന്യൂഡല്‍ഹി: മാര്‍ച്ചില്‍ ഫോഡ് ഇന്ത്യയുടെ വില്പന 38.28 ശതമാനം ഇടിഞ്ഞ് 7,499 യൂണിറ്റിലെത്തി. മുന്‍വര്‍ഷം ഇതേകാലയളവില്‍ 12,150 യൂണിറ്റ് വാഹനങ്ങളാണ് ഫോഡ് വിറ്റഴിച്ചത്. ആഭ്യന്തര വില്പന 41.61 ശതമാനം ഇടിഞ്ഞ് 5,271 യൂണിറ്റിലെത്തി. കഴിഞ്ഞ മാര്‍ച്ചില്‍ ഇത് 9,028 യൂണിറ്റായിരുന്നു. നിലവിലെ ഇടിവ് താല്കാലികമാണെന്നും ശക്തമായ വില്പന വളര്‍ച്ച നേടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫോഡ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വിനയ് പിപര്സാനിയ പറഞ്ഞു.
കഴിഞ്ഞ മാസം ഫോഡ് 2,228 യൂണിറ്റ് വാഹനങ്ങളാണ് കയറ്റുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 3,122 യൂണിറ്റായിരുന്നു. 28.64 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: