നെയ്പിഡോ: ലോകത്ത് പത്രങ്ങള്‍ കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തില്‍ മ്യാന്മാറില് ദിനപത്രങ്ങള്‍ വിപുലീകരിക്കുന്നു. മ്യാന്മാറില് അന്‍പത് വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് സ്വകാര്യപത്രങ്ങള് പ്രസിദ്ധീകരണം ആരംഭിക്കുന്നത്.
മാധ്യമസ്വാതന്ത്യത്തിലെ കടുത്ത നിബന്ധനങ്ങള്‍ ഒഴിവാക്കാനുള്ള മ്യാന്മാറിലെ പുതിയ ഭരണകൂടത്തിന്റെ നീക്കത്തിന്റെ ഭാഗമായി ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്ത് സ്വകാര്യ ദിനപത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കിയിരുന്നു.
16 ദിനപത്രങ്ങള്‍ക്ക് പ്രസിദ്ധീകരണത്തിനുള്ള ലൈസന്‍സ് നല്‍കിയിട്ടുണ്ടായിരുന്നെങ്കിലും ദി വോയ്സ്, ദി ഗോള്‍ഡണ്‍ ഫിഷ്, ദി യൂണിയന്, ദി സ്റ്റാന്‍ഡേര്‍ഡ് ടൈം എന്നീ നാല് ദിനപത്രങ്ങളാണ് ഇന്ന് മുതല്‍ പ്രസിദ്ധീകരണം ആരംഭിച്ചിരിക്കുന്നത്. നിലവില്‍ ഇവ ആഴ്ച്ചയില്‍ ഒന്ന് എന്ന നിലയിലായിരുന്നു പുറത്തിറങ്ങിയിരുന്നത്.
1964ല്‍ സൈനിക ഭരണകൂടം രാജ്യത്തെ സ്വകാര്യദിനപത്രങ്ങളുടെ പ്രവര്‍ത്തനം സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കിയിരുന്നു. ഇതേതുടര്‍ന്ന് കടുത്ത നിബന്ധനങ്ങളാണ് പത്ര പ്രസിദ്ധീകരണത്തിന് ഏര്‍പ്പെടുത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: