തിരുവനന്തപുരം: ആര്‍എസ്എസ് “സര്‍വകലാശാലയില്‍” ബിരുദവും ബിരുദാനന്തരബിരുദവും നേ ടിയ പി.കെ.കൃഷ്ണദാസ് വിനയത്തിന്റെപര്യായമാണ്. ആര്‍എസ്എസ്ശാഖയില്‍ ശിക്ഷാര്ഥിയായെത്തുമ്പോള് മൂന്നാംക്ലാസ്വിദ്യാര്ഥി.
ഹൈസ്കൂളിലെത്തിയപ്പോള്‍ പാനൂര്‍ യൂണിറ്റ് എബിവിപി സെക്രട്ടറി. അദ്ധ്യാപക പരിശീലനത്തിനൊ രുങ്ങുംമുമ്പ് തന്നെ രാഷ്ട്രീയത്തിന്റെ ബാലപാഠം ഹൃദിസ്ഥമാക്കി. പെരിങ്ങളം മണ്ഡലം യുവമോര്‍ച്ച സെക്രട്ടറി, പ്രസിഡന്റ്, കണ്ണൂര്‍ ജില്ലാ വൈസ്പ്രസിഡന്റ്, കോഴിക്കോട് ജില്ലാപ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ് തുടങ്ങിയ പദവികള്‍ കയറുമ്പോഴും അച്ചടക്കവും അനുശീലനവും മുറുകെപ്പിടിച്ചു. 2006ല്‍ ബിജെപി സംസ്ഥാന പ്രസിഡന്റായി. മൂന്നുവര്‍ഷത്തിനുശേഷം ദേശീയ നിര്‍വാഹകസമിതി അംഗമായി.
കണ്ണൂരിന്റെ രാഷ്ട്രീയ മണ്ണും മനസ്സും നന്നായറിയാവുന്ന കൃഷ്ണദാസ് എന്നും ജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പമാണ്. കൃഷ്ണദാസ് രാഷ്ട്രീയം കര്മ്മരംഗമാക്കിയത് ശീതളച്ഛായയിലല്ല. പ്രതിയോഗികളുടെ കഠാരത്തുമ്പ് എന്നും ചീറിവരുമെന്നറിഞ്ഞുകൊണ്ടുതന്നെ വീറൊട്ടും ചോര്‍ന്നുപോകാതെ മുന്നേറുന്ന ശതശതം പ്രവര്‍ത്തകര്‍ക്ക് ആശയും ആവേശവുമാണ് കൃഷ്ണദാസ്. അധ്യാപനത്തിന് അവധി നല്‍കിയാണ് കൃഷ്ണദാസ് ജനസേവനത്തിന് മുഴുവന്‍സമയവും നീക്കിവച്ചത്. രാഷ്ട്രീയത്തില്‍ താനെന്തുനേടിയെന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ട കോളത്തില്‍ വട്ടപ്പൂജ്യമായിരിക്കും. എന്നാല്‍ നാദാപുരം വിലങ്ങാട് കുറ്റല്ലൂര്‍ മലയിലെ 12 ആദിവാസികുടുംബങ്ങള്‍ നെഞ്ചുനിവര്ത്തിപ്പറയും ‘ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടുപോയ 110 ഏക്കര്‍ ഭൂമി തിരിച്ചുലഭിച്ചത്’ കൃഷ്ണദാസിന്റെ സമരനേട്ടമാണെന്ന്. കേരളത്തിലെ ബിജെപിയുടെ ജനകീയമുഖമാണിന്ന് കൃഷ്ണദാസ്. പ്രവര്‍ത്തനങ്ങളിലും പ്രസരിപ്പിലും അത് പ്രകടവുമാണ്.
ഹിന്ദുത്വ പ്രസ്ഥാനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിയര്‍പ്പും ചോരയും മാത്രമല്ല ജീവന്‍പോലും നല്കിയവര്ക്കുള്ള അംഗീകാരമാണ് കേരളത്തിന് ഒരു അഖിലേന്ത്യാ സെക്രട്ടറി സ്ഥാനം ലഭിച്ചതെന്നാണ് കൃഷ്ണദാസിന്റെ പ്രതികരണം. വ്യക്തിപ്രഭാവമുള്ള ഒരുപാട് നേതാക്കള്‍ കേരളത്തില്‍ ബിജെപിക്കുണ്ട്. വ്യക്തിക്കാണ് പദവിയെങ്കില്‍ അവര്‍ക്കാര്‍ക്കെങ്കിലും നല്‍കാമായിരുന്നു. പ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരമാണിതെന്നാണ് കൃഷ്ണദാസിന്റെ ഉറച്ച നിലപാട്.
ജനസംഘത്തിന്റെ അഖിലേന്ത്യാ സെക്രട്ടറി, വൈസ്പ്രസിഡന്റ്, ബിജെപി ദേശീയ സെക്രട്ടറി, വൈസ്പ്രസിഡന്റ് എന്നീ പദവികള്‍ യഥാക്രമം പി.പരമേശ്വരന്, ഒ.രാജഗോപാല്‍ എന്നിവര്‍ വഹിച്ചിട്ടുണ്ട്. ദശാബ്ദങ്ങള്‍ക്കുശേഷമാണ് ബിജെപിക്ക് കേരളത്തില്‍ നിന്നും ഒരു ദേശീയഭാരവാഹിയെ കൃഷ്ണദാസിലൂടെ എത്തുന്നത്. അധ്യാപക ദമ്പതികളുടെ മകനായ കൃഷ്ണദാസും തൊഴില്‍പരമായി അധ്യാപകന്. ഭാര്യ ഗീതയും അധ്യാപിക. വിദ്യാര്‍ഥികളായ നിവേദിതയും നിരുപമയുമാണ് മക്കള്‍. 1989ല്‍ വടകര ലോകസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങി. ഏറ്റവും ഒടുവില്‍ കാട്ടാക്കട നിയമസഭാമണ്ഡലത്തിലും മത്സരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: