പാരീസ്: ഫ്രാന്‍സിന്റെ സാംസ്കാരിക പ്രതീകമായ ഈഫല്‍ ടവറിന് ബോംബാക്രമണ ഭീഷണി. ആക്രമണ ഭീഷണിയെ തുടര്‍ന്ന് ടവറില്‍ സന്ദര്‍ശനത്തിനെത്തിയ 1,400 പേരെ ഒഴിപ്പിച്ച് സ്ഥലത്ത് പോലീസ് സുരക്ഷ ശക്തമാക്കി.
ശനിയാഴ്ച്ച രാത്രിയാണ് ബോംബാക്രമണ ഭീഷണിയുമായി അജ്ഞാതന്റെ ഫോണ്‍ കോള്‍. പാരീസിന്റെ പ്രാന്തപ്രദേശത്ത് നിന്നാണ് ഫോണ്‍ കോള്‍ വന്നതെന്നാണ് വിവരം. അജ്ഞാത കോളിനെക്കുറിച്ച് ഭീകരവിരുദ്ധസേന അന്വേഷണം ആരംഭിച്ചു.
ഫ്രാന്‍സില്‍ സ്മാരകങ്ങള്‍ക്ക് നേരെയും മറ്റ് പൊതുസ്ഥാപനങ്ങള്‍ക്ക് നേരെയും ബോബാംക്രമണ ഭീഷണി സാധാരണമാണെന്നും എല്ലാ ഭീഷണികളേയും അതിന്റേതായ ഗൗരവത്തോടെ എടുക്കാറുണ്ടെന്നും പാരീസ് പോലീസ് അധികൃതര്‍ പറഞ്ഞു.
പ്രത്യേക പോലീസ് സേന ഈഫല്‍ ടവറും സമീപ പ്രദേശങ്ങളും നിരീക്ഷിച്ചു വരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: