ഇസ്ലാമാബാദ്: അവാമി നാഷണല്‍ പാര്‍ട്ടി നേതാവ് അദ്നാന് വാസിറിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ രണ്ടുപേര്‍ മരിച്ചു. അദ്നാന് ഉള്‍പ്പടെ ആറുപേര്‍ക്ക് പരിക്കേറ്റു.
തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാന്‍ പോയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തുംഖായിലാണ് സംഭവം.
റിമോര്‍ട്ട് കണ്ട്രോള് ബോംബാണ് പൊട്ടിത്തെറിച്ചത്. പ്രവിശ്യാ നിയമസഭയിലെ മുന്‍അംഗമായ അദ്നാന്റെ പരിക്ക് സാരമുള്ളതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: