കൊട്ടാരക്കര: ആര്‍എസ്എസ് തൊഴിലാളി യൂണിയന് ആരംഭിച്ചപ്പോള്‍ വലതുപക്ഷക്കാരനെന്ത് ട്രേഡ് യൂണിയന് എന്നാക്ഷേപിച്ച ഇടതുപക്ഷക്കാര്‍ കമ്മ്യൂണിസ്റ്റ് ചൈനപോലും ആര്‍എസ്എസ് പ്രചാരകന്മാരില് നിന്ന് ട്രേഡ് യൂണിയന് രഹസ്യങ്ങള്‍ പഠിക്കുന്നത് കണ്ട് അന്ധാളിച്ചിരിക്കുകയാണെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് കെ.സി. കണ്ണന് പറഞ്ഞു. കൊട്ടാരക്കരയില്‍ ആര്‍എസ്എസ് താലൂക്ക് കാര്യാലയം ഭാസ്കരദ്യുതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസിന്റെ വിവിധ ക്ഷേത്ര സംഘടനയായ ബിഎംഎസ് ഇന്ന് ഒരുകോടിയിലധികം അംഗങ്ങളുമായി ഏറെ മുന്നിലാണ്. തൊട്ട് പിന്നിലുള്ള രണ്ടാമത്തെ സംഘടനയായ ഐഎന്‍ടിയുസിക്ക് 39ലക്ഷം പേര് അംഗങ്ങളുള്ളു എന്നതില്‍ നിന്ന് ബിഎംഎസിനെ തൊഴിലാളി സമൂഹം എങ്ങനെ കാണുന്നു എന്ന് ചിന്തിക്കാന്‍ കഴിയും.
എതിര്‍പ്പുകളെയും ആക്ഷേപങ്ങളെയും പുഞ്ചിരിയോടെ നേരിട്ടതാണ് ആര്‍എസ്എസിന്റെ ഇന്നത്തെ വളര്‍ച്ചയ്ക്ക് കാരണം. ലോകം മുഴുവന്‍ നമ്മുടെ ചിന്താഗതികളെ നെഞ്ചോട് ചേര്‍ക്കാന്‍ തയാറെടുക്കുകയാണ്. അതാണ് പാശ്ചാത്യ ലോകത്തിന് അന്യമായ സേവാദിനം ബ്രിട്ടണില്‍ ആചരിച്ചപ്പോള്‍ ബ്രിട്ടീഷ് ഗവണ്മെന്റ് തന്നെ അതിന് പിന്തുണയുമായെത്തിയത്. ഇന്ന് ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ ശാഖകളുള്ള സംസ്ഥാനം ആയി കേരളം മാറിക്കഴിഞ്ഞു. ഇതിന് നല്‍കേണ്ടി വന്ന വില വളരെ വലുതാണ്. 300ലധികം സ്വയേസേവകരാണ് ബലിദാനികളായത്. സംഘപ്രവര്‍ത്തകരെ കണ്ടാല്‍ പേപ്പട്ടിയെപ്പോലെ തല്ലിക്കൊല്ലാന്‍ ആഹ്വാനം ചെയ്ത മന്ത്രി ഇമ്പിച്ചിബാവയുടെ ആഹ്വാനം കേട്ട് വാടിക്കല്‍ രാമകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായിരുന്നു പിണറായി വിജയന് എന്നും അദ്ദേഹം പറഞ്ഞു.
പടിഞ്ഞാറന്‍ മനസുകളെ സംഘത്തിലൂടെ ഇന്ന് ഭാരതം കീഴടക്കുകയാണ്. ആധ്യാത്മികതയിലൂന്നിയ സംഘത്തിന്റെ ജീവിതദര്‍ശനം വിവേകാനന്ദന്റെ സംഭാവനയാണ്. ഇന്ന് നാടിന്റെ സംസ്കാരം ഉയര്‍ത്തിപ്പിടിക്കാന്‍ ഇത് വലിയ പങ്കാണ് വഹിക്കുന്നത്. ലോകത്തിന് ഇനിയുള്ള ഏക ആശ്വാസം ഹിന്ദുത്വം ആണ്. ഓരോ ഗ്രാമത്തിലെയും ശാഖകള്‍ സങ്കടമോചന ശാഖകള്‍ ആയി മാറുമ്പോള്‍ സംഘപ്രവര്‍ത്തനം ജനജീവിതത്തിന്റെ ഭാഗമായി മാറും. ഈകാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.
താലൂക്ക് സംഘചാലക് പി.എം. രവികുമാര്‍ അധ്യക്ഷനായിരുന്നു. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്, വിഭാഗ് സംഘചാലക് ജി. ശിവരാമന്, ജില്ലാ സംഘചാലക് ആര്. ദിവാകരന് എന്നിവര്‍ സംസാരിച്ചു. ജില്ലാ സഹകാര്യവാഹ് കെ.ജി. അനില്‍ സ്വാഗതവും താലൂക്ക് സഹകാര്യവാഹ് സജികുമാര്‍ നന്ദിയും പറഞ്ഞു.
ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം എസ്. സേതുമാധവന്, സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍, പ്രാന്തപ്രചാരക് പി.ആര്. ശശിധരന്, ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി കെ.ആര്. ഉമാകാന്തന്‍, ആര്‍എസ്എസ് സഹപ്രാന്തപ്രചാരക് കെ. വേണു. സഹസേവാപ്രമുഖ് കെ. കൃഷ്ണന്‍കുട്ടി, ഗ്രാമവികാസ് പ്രമുഖ് കെ. ഗോവിന്ദന്‍കുട്ടി, ധര്‍മ്മജാഗരണ്‍ പ്രമുഖ് വി.കെ. വിശ്വനാഥന്, ഹിന്ദുഐക്യവേദി സഹസംഘടനാ സെക്രട്ടറി സി. ബാബുക്കുട്ടന്, പൂര്‍വസൈനിക സേവാ പരിഷത്ത് സംഘടനാ സെക്രട്ടറി കെ. സേതുമാധവന്, തപസ്യ സഹസംഘടനാ സെക്രട്ടറി എം. സതീശന്, ക്ഷേത്രസംരക്ഷണ സമിതി സംഘടനാ സെക്രട്ടറി എം.കെ. വിനോദ്, എബിവിപി പ്രാന്തപ്രമുഖ് എം. ജയകുമാര്‍ തുടങ്ങി ഒട്ടേറെപ്പേര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: