മൂവാറ്റുപുഴ: ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ സ്വകാര്യ ബസ്സിടിച്ച് ഭാര്യ മരിച്ചു. ഭര്‍ത്താവിനെയും കുട്ടിയെയും ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴ തൃക്കളത്തൂര്‍ ഓലിപ്പാറ പാലത്താലിമല വിനീഷിന്റെ ഭാര്യ അനു (24)വാണ് മരിച്ചത്. വിനീഷ് (33), മകന് വിനായക് (2) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെ പെഴയ്ക്കാപ്പിള്ളി എസ് വളവിന് സമീപമായിരുന്നു അപകടം. തൊടുപുഴ-ചേലച്ചുവട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഗോകുല്‍ ബസ്സാണ് ബൈക്കിലിടിച്ചത്. ബൈക്ക് ബസ്സില്‍ കുടുങ്ങി റോഡിലൂടെ വലിച്ചുകൊണ്ടുപോയി.
അനുവും കുട്ടിയും റോഡില്‍ തെറിച്ചുവീണിരുന്നു. തത്സമയം അനു മരിക്കുകയും ചെയ്തു. വിനീഷിനെ ബൈക്കില്‍ കുടുങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. ഓടിക്കൂടിയ നാട്ടുകാര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോലഞ്ചേരിയിലും എത്തിക്കുകയായിരുന്നു. തൃക്കളത്തൂരില്നിന്ന് മൂവാറ്റുപുഴക്ക് വരികയായിരുന്നു ദമ്പതികള്‍. മലയാറ്റൂര്‍ തീര്‍ത്ഥാടകരെയും കൂട്ടിവരികയായിരുന്നു ബസ്. അനുവിന്റെ സംസ്ക്കാരം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: