നാടന്‍ പാട്ടുശീലുകള്‍ മലയാളികള്‍ ഏറ്റുപാടുമ്പോള്‍ കലകളുടെ ഈറ്റില്ലമായ തൃശ്ശൂര്‍ നഗരത്തില്‍ നിന്ന് ഒരു ഗായിക കൂടി മലയാളിക്ക് സ്വന്തമാകുന്നു. കുര്‍ക്കഞ്ചേരി സ്വദേശി വിദ്യ എന്ന പെണ്‍കുട്ടി. ദൂരദര്‍ശനില്‍ എല്ലാരും ചൊല്ലണ്എന്ന റിയാലിറ്റി ഷോയിലൂടെയാണ് സിനിമാഗാന രംഗത്തേക്ക് വിദ്യ അരങ്ങേറ്റം കുറിച്ചത്. പിന്നീട് പാപ്പിലിയോ ബുദ്ധ, റേഡിയോ തുടങ്ങിയ രണ്ട് ചിത്രങ്ങളില്‍ വിദ്യ പാടുകയും പാപ്പിലിയോ ബുദ്ധ എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം ചെയ്യുകയും ചെയ്തു. അങ്ങനെ ആ അനുഗൃഹീത കലാകാരി മലയാളിയുടെ മനസ്സില്‍ ഇടം പിടിക്കുകയായിരുന്നു. വിദ്യയുടെ വ്യത്യസ്തമായ ഒരു തുറന്ന ശബ്ദമായതിനാലാണ് സിനിമയിലേക്ക് പാടാന്‍ മോഹന്‍ സിത്താര ക്ഷണിച്ചത്. ചെറുപ്രായത്തില്‍ തന്നെ പാടാന്‍ കഴിവുള്ള വിദ്യക്ക് അച്ഛന് ചന്ദ്രനും അമ്മ വാസന്തിയുമാണ് പ്രോത്സാഹനം നല്‍കിയത്. സ്കൂളില്‍ പഠിക്കുന്ന കാലത്ത് കലാപരിപാടികളിലെല്ലാം സമ്മാനം വാങ്ങുമായിരുന്നെന്ന് ചേട്ടന് സുധീന്ദ്രന്‍ പറയുന്നു.
ശാസ്ത്രീയമായി വിദ്യ സംഗീതം പഠിച്ചിട്ടില്ല. അതുകൊണ്ട് തന്നെ സംഗീതത്തില്‍ ആരാണ് ഗുരു എന്ന് ചോദിച്ചാല്‍ അങ്ങനെ ഒരാള്‍ തനിക്ക് ഗുരുവായില്ലായെന്നാണ് വിദ്യ പറയുന്നത്. ചുറ്റുപാടുകളില്‍ നിന്നുമാണ് ചെറുപ്പത്തില്‍ തന്നെ വിദ്യ നാടന്‍പാട്ട് പഠിച്ചത്. കലാപരിപാടികളില്‍ മാത്രമല്ല സ്പോര്‍ട്സ് ഇനത്തിലും എപ്പോഴും മുന്നിലായിരുന്നു വിദ്യ. അതായിരിക്കാം പിന്നീട് കാലം വിദ്യയെ സ്കൂളിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചറാക്കിയത്.
‘മന്ദരാകാവില് വേല പൂരം കാണാന്‍ എന്തെടി കുഞ്ഞാഞ്ഞേ’ എന്ന നാടന്‍പാട്ട് ഒരു കാലത്ത് മലയാളികള്‍ താലോലിച്ച് മനസില്‍ ഏറ്റിയിരുന്നു. മലയാളിയുടെ മനസ്സില്‍ പാട്ട് ഇടം പിടിച്ചെങ്കിലും അത് പാടിയ ഗായികയെ ആരും തിരിച്ചറിഞ്ഞില്ല. വൈകിയാണെങ്കിലും തന്നെ മലയാളികള്‍ തിരിച്ചറിഞ്ഞതില്‍ സന്തോഷം ഉണ്ടെന്ന് വിദ്യ പറയുന്നു. നാടന്പാട്ടിന് ഒരു പ്രത്യേക ശൈലി ഉണ്ടെന്നും അത് എല്ലാവര്ക്കും പാടാന്‍ സാധിക്കുകയില്ലെന്നും വിദ്യ പറയുന്നു. അത്യന്തം മികച്ച രീതിയില്‍ നാടന്‍പാട്ട് പാടുമെങ്കിലും മറ്റ് രീതിയിലുള്ള പാട്ടുകള്‍ പാടാന്‍ തനിക്ക് സാധിക്കുകയില്ലെന്ന് തുറന്നു സമ്മതിക്കാനും വിദ്യ മറന്നില്ല. നാടന്‍പാട്ടിനെ കുറിച്ച് അടിസ്ഥാനപരമായ വിവരങ്ങള്‍ എല്ലാം തന്നെ വിദ്യയ്ക്ക് അറിയാം. തൃശ്ശൂരില്‍ തന്നെ ‘കാണിക്ക മംഗലം തൈവ മക്കള്‍ ‘എന്ന പേരില്‍ ചെറിയ ഒരു നാടന്‍ പാട്ട് ട്രൂപ്പ് വിദ്യയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. വിദ്യയെ കൂടാതെ ചേട്ടന് സുധീന്ദ്രനും സ്റ്റേജ് ഷോകളില്‍ പാടാറുണ്ട്. ഗാനമേളകളില്‍ വിദ്യ നാടന്‍പാട്ടുകളാണ് കൂടുതല്‍ പാടാറുള്ളത്. ഇപ്പോഴത്തെ ഒരു ട്രെന്റ് തന്നെ നാടന്‍പാട്ടുകളാണ്, ക്ഷേത്രോത്സവങ്ങളിലാണ് നാടന്‍പാട്ടുകള്‍ ആദ്യം പാടിയിരുന്നത് പിന്നീട് സ്റ്റേജ് ഷോകളിലും നാടന്‍പാട്ട് പാടാന്‍ ആരംഭിച്ചത്.
കലോത്സവങ്ങളില്‍ നാടന്‍പാട്ട് മത്സരങ്ങളില്‍ വിധികര്‍ത്താവായി പോകാറുണ്ട്. എന്നാല്‍ ഇപ്പോഴത്തെ കുട്ടികള്‍ക്ക് നാടന്‍പാട്ടിനോട് താല്പര്യം ഉള്ളതായി തോന്നാറില്ലെന്നാണ്, സിനിമയില്‍ പാടുന്നതിനേക്കാള്‍ സംതൃപ്തിയാണ് നാടന്‍പാട്ടുകള്‍ പാടുമ്പോള്‍ ഉള്ളത്.നാടന്‍പാട്ട് ഗാന ശാഖയില്‍ തുടരാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് നിറഞ്ഞ സന്തോഷത്തോടെയാണ് വിദ്യ പറയുന്നത്. ലാലിന്റെ പുതിയ ചിത്രത്തില്‍ പാടാന്‍ ക്ഷണിച്ചിട്ടുണ്ട്. അതും ഒരു നാടന്‍പാട്ട് രൂപത്തിലുള്ളതാണ്. പാട്ട് പഠിച്ചിട്ടില്ലാത്തതിനാല്‍ തന്നെ ഇനി പാട്ട് പഠിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒരു ചിരി മാത്രമാണ് ഉത്തരം .
അവസരങ്ങള്‍ വന്നാല്‍ സിനിമഗാനരംഗത്ത് തന്നെ തുടരും എന്നാല്‍ നാട്ടന്പാട്ട കളെ നെഞ്ചിലേറ്റാനാണ് വിദ്യയ്ക്ക് ഏറെ ഇഷ്ടം കാതുകള്ക്കിമ്പവും മനസ്സിന് സംതൃപ്തിയും പകരുന്ന പുതുവസന്തമാണെന്നും നാടന്‍പാട്ടുകളെ വേറിട്ടതാക്കുന്നതെന്ന് വിദ്യ പറയുന്നു.
അനിജാമോള്‍ കെ.പി
പ്രതികരിക്കാൻ ഇവിടെ എഴുതുക: